തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സ്ഥാനാര്‍ഥികള്‍ ദൈനംദിന കണക്കു സൂക്ഷിക്കേണ്ടത് ഇങ്ങനെ…
വരവും ചെലവും

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ സ്വീകരിക്കുന്ന പണം പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ കൃത്യമായി രേഖപ്പെടുത്തണം. സ്ഥാനാര്‍ഥികളുടെ സ്വന്തം പണം തെരഞ്ഞെടുപ്പ് ചെലവിനായി തുടങ്ങിയ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. മറ്റേതെങ്കിലും വ്യക്തി/പാര്‍ട്ടി/സംഘടന/സംഘം-ല്‍ നിന്ന് പണം കൈപ്പറ്റിയാല്‍ ലഭിച്ച തുക ക്യാഷ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. തുക ബാങ്കില്‍ നിക്ഷേപിച്ച് ഈ വിവരങ്ങള്‍ ക്യാഷ് രജിസ്റ്ററിന്റെ ചെലവ് വശത്ത് കാണിക്കണം. തുടര്‍ന്ന് ബാങ്ക് രജിസ്റ്റര്‍ അപ്ഡേറ്റ് ചെയ്യണം. ചെക്ക്/ഡിഡി/ പേ ഓര്‍ഡര്‍ ലഭിച്ചാല്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് ബാങ്ക് രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. രാഷ്ട്രീയ പാര്‍ട്ടി, വ്യക്തികള്‍ സംഘടന എന്നിവയില്‍ നിന്നും ലഭിക്കുന്ന വാഹനങ്ങള്‍/പോസ്റ്ററുകള്‍/ലഘുലേഖകള്‍/മാധ്യമപരസ്യങ്ങള്‍ എന്നീ സാധന സേവനങ്ങള്‍ ലഭിച്ചാല്‍ ദൈനംദിന രജിസ്റ്ററില്‍ രേഖപ്പെടുത്തണം. സ്ഥാനാര്‍ഥികളുടെ എല്ലാ തെരഞ്ഞെടുപ്പ് ചെലവുകളും പ്രതിദിന കണക്കു രജിസ്റ്ററില്‍ രേഖപ്പെടുത്തണം. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രചരണ കാലയളവില്‍ ഉള്‍പ്പെടെ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി 10,000 രൂപ മാത്രമേ പണമായി ചെലവാക്കാന്‍ കഴിയൂ. മറ്റ് തെരഞ്ഞെടുപ്പ് ചെലവുകളെല്ലാം ബാങ്ക് അക്കൗണ്ട് വഴിയാകണം.

സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തണം
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥാനാര്‍ഥികള്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണവേളയില്‍ മൂന്നുതവണയെങ്കിലും ഈ വിവരങ്ങള്‍ പത്രങ്ങളിലൂടെയും ടെലിവിഷന്‍ ചാനലിലൂടെയും പരസ്യപ്പെടുത്തണം. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളുടെ ഇത്തരം വിവരങ്ങള്‍ തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. പ്രാദേശികമായി പ്രചാരമുള്ള പത്രങ്ങളിലും ഫെയ്സ്ബുക്കും എക്സും അടക്കമുള്ള പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലും ഇത്തരം വിവരങ്ങള്‍ നിര്‍ബന്ധമായും പ്രസിദ്ധീകരിക്കണം. ഇത്തരം സ്ഥാനാര്‍ഥികളെക്കുറിച്ച് വോട്ടര്‍മാര്‍ക്ക് ധാരണ കിട്ടുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിട്ടുള്ള സമയക്രമമനുസരിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണം. സ്ഥാനാര്‍ഥികളുടെ ആദ്യപരസ്യപ്പെടുത്തല്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്ന തീയതി കഴിഞ്ഞ് നാലുദിവസത്തിനുള്ളിലും രണ്ടാമത്തേത് അഞ്ചു മുതല്‍ എട്ടു വരെയുള്ള ദിവസത്തിനുളളിലും മൂന്നാമത്തേത് ഒന്‍പതാം ദിവസം മുതല്‍ പ്രചാരണത്തിന്റെ അവസാനദിവസം വരെയുമാണ്. എല്ലാ പ്രസിദ്ധീകരണത്തിനുമുള്ള ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ചേര്‍ക്കും.

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് രണ്ട് ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ചു
ലോക്സഭ തെരഞ്ഞടുപ്പിനുള്ള വോട്ടേഴ്സ് ഇന്‍ഫര്‍മേഷന്‍ സ്ലിപ്പ് വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് രണ്ട് ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ചു. ഏപ്രില്‍ എട്ട് മുതല്‍ 20 വരെയുളള പ്രവര്‍ത്തിദിനങ്ങളില്‍ ഏതെങ്കിലും രണ്ടു ദിവസത്തേക്കാണ് ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് മേധാവികള്‍ ഡ്യൂട്ടി ലീവ് അനുവദിക്കുക. തെരഞ്ഞെടുപ്പ് തീയതിക്ക് അഞ്ചു ദിവസം മുന്‍പാണ് വോട്ടര്‍മാര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടേഴ്സ് ഇന്‍ഫര്‍മേഷന്‍ സ്ലിപ്പ് വിതരണം ചെയ്യേണ്ടത്. ഈ സ്ലിപ് വോട്ടറോ കുടുംബാംഗമോ കൈപ്പറ്റിയെന്നുളള രേഖ ശേഖരിച്ച് തെരഞ്ഞെടുപ്പ് ദിവസത്തിനു മൂന്ന് ദിവസം മുന്‍പ് ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഏല്‍പ്പിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...