മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 21 ശനിയാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെടുകാര്യസ്ഥതയും അഴിമതിയുംകൊണ്ട് പ്രതിസന്ധിയിലായ മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ  ഭരണസമിതി തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി. ഡിസംബര്‍ 21 ശനിയാഴ്ച മൈലപ്ര സാംസ് ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 8 മണി മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്.  ജനറല്‍ – 5, വനിതാ – 2, എസ്.റ്റി/എസ്.സി – 1, 25000 രൂപയോ അതില്‍ കൂടുതലോ നിക്ഷേപമുള്ള അംഗങ്ങളില്‍ നിന്നും – 1,  40 വയസ്സില്‍ താഴെയുള്ള പൊതുവിഭാഗം – 1, 40 വയസ്സില്‍ താഴെയുള്ള വനിതാ വിഭാഗത്തില്‍ നിന്നും – 1, എന്നിങ്ങനെ 11 പേരുടെ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കപ്പെടെണ്ടത്.

പ്രാഥമിക വോട്ടര്‍ പട്ടിക നവംബര്‍ 18 നും അന്തിമ വോട്ടര്‍ പട്ടിക നവംബര്‍ 28 നും പ്രസിദ്ധീകരിക്കും. ഇതിനിടയില്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കുവാനും പരിശോധിക്കുവാനും അവസരമുണ്ട്. ഡിസംബര്‍ 5 പകല്‍ 11 മണി മുതല്‍ 2 മണിവരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ഡിസംബര്‍ 6 ന് രാവിലെ 11 മുതല്‍. നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ഡിസംബര്‍ 7 ന് വൈകിട്ട് 5 മണി വരെയാണ്. കോഴഞ്ചേരി താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഇലക്ടറല്‍ ഓഫീസറും  പത്തനംതിട്ട യൂണിറ്റ് ഇന്‍സ്പെക്ടര്‍ വരണാധികാരിയുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...