പന്തളം : പന്തളം മേഖലയിൽ പോളിംഗ് ശതമാനം കുറഞ്ഞതിന്‍റെ ഉത്തരവാദിത്വം ഇടതുപക്ഷ അനുകൂല സംഘടന ഉദ്യോഗസ്ഥർക്ക് തന്നെയാണെന്ന് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി. പന്തളം പ്രദേശത്തുള്ള ഒരു ബൂത്തിലും യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പോളിംഗ് ബൂത്തുകൾ വൃത്തിയാക്കുക പോലും ചെയ്യാതെ കാടുപിടിച്ച സ്ഥലത്ത് കൂടി വോട്ട് ചെയ്തവർ കാത്തുനിൽക്കുകയും നടന്ന് പോവുകയും ചെയ്യേണ്ട സ്ഥിതിയാണ് പല ബൂത്തുകളിലും ഉണ്ടായിട്ടുള്ളത്. പോളിംഗ് മന്ദഗതിയിൽ ആയതിനാൽ പൊരി വെയിലത്ത് നൂറുകണക്കിന് വോട്ടർമാർ മണിക്കൂറുകളോളം കാത്തുനിന്ന് വോട്ട് ചെയ്യാൻ കഴിയാതെ നിരാശരായി തിരികെ പോകുന്ന അവസ്ഥ പല ബൂത്തുകളിലും ഉണ്ടായിട്ടുണ്ട്. ഒമ്പതാം ബൂത്തിൽ യുവതി സൂര്യാഘാതം ഏറ്റ് മയങ്ങി വീഴുകയുണ്ടായി. വോട്ട് ചെയ്ത ശേഷം മറ്റു വഴിയിലൂടെ വെളിയിലേക്ക് പോകേണ്ട സ്ഥലത്ത് കാടുമൂടി കിടക്കുന്നതിനാൽ അതുവഴി പോകാൻ നിവൃത്തിയില്ലാതെ വരികയും ചെയ്തിട്ടുണ്ട്.
ചേരിക്കൽ, കടക്കാട് മുതലായ ബൂത്തുകളിൽ കള്ളവോട്ട് നടക്കുകയും അതിനെ തുടർന്ന് ധാരാളം സമയം പോളിംഗ് നിർത്തിവെക്കുകയും ചെയ്തതും വോട്ടർമാർക്ക് ബുദ്ധിമുട്ടാക്കിയിട്ടുണ്ട്. ചേരിക്കലിൽ ഇരട്ട വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥ സഹായം ഉണ്ടായതായും യോഗത്തിൽ അഭിപ്രായം ഉണ്ടായി. പല ബൂത്തുകളിലും രാവിലെ അഞ്ചരയ്ക്ക് തന്നെ മോക്ക് പോളിംഗ് നടത്തുകയും ഏഴു മണി ആകാൻ വേണ്ടി കാത്തുനിൽക്കുകയും ചെയ്ത സ്ഥിതി ഉണ്ടായിട്ടുണ്ടെങ്കിലും കൂടുതൽ ബൂത്തുകളിലും ഏഴു മണിയോടെ അടുത്താണ് മോക്ക് പോളിംഗ് നടത്തുകയും ശേഷം ഒന്ന് രണ്ട് ബൂത്തുകളിൽ വോട്ടിംഗ് മെഷീൻ തകരാറായതിനാൽ മണിക്കൂറുകളോളം പോളിംഗ് താമസിക്കുകയും ചെയ്യുകയുണ്ടായി. പോളിംഗ് സ്റ്റേഷൻ പരിസരം വൃത്തിയാക്കുകയും വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിന് കാത്തു നിൽക്കുന്നതിനുള്ള സൗകര്യമോ യാതൊരു അടിസ്ഥാന സൗകര്യമോ ഒരു ബൂത്തിലും ഉണ്ടായിരുന്നില്ല എന്നുള്ളതാണ് വാസ്തവം. മനപ്പൂർവം ഉണ്ടായ ഈ ബുദ്ധിമുട്ടുകൾക്കെല്ലാം കാരണം ഇടതുപക്ഷ അനുകൂല സംഘടനകളുടെ തീരുമാനപ്രകാരമാണെന്ന് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗത്തിൽ അഭിപ്രായപ്പെട്ടു.
മനപ്പൂർവമായ ഈ അനാസ്ഥകൾക്ക് എതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദിത്തപ്പെട്ടവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ചു. കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എസ് ഷെരീഫ് അധ്യക്ഷനായിരുന്നു. കോൺഗ്രസ് നേതാക്കളായ ഡി എൻ തൃദീപ്, എ നൗഷാദ് റാവുത്തർ, മഞ്ജു വിശ്വനാഥ്, പി എസ് വേണു കുമാരൻ നായർ, ജി അനിൽകുമാർ, കെ ആർ വിജയകുമാർ, ഇ എസ് നുജുമുദീൻ, രത്നമണി സുരേന്ദ്രൻ, സുനിതാ വേണു, രാഹുൽ രാജ്, പി പി ജോൺ, അഭിജിത്ത് മുകടിയിൽ, ബൈജു മുകടിയിൽ മുതലായവർ പ്രതിഷേധയോഗത്തിൽ സംസാരിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033