പോലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: പോലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. താനൂര്‍ സ്വദേശി റാഫിയാണ് പിടിയിലായത്. വയനാട് സുല്‍ത്താൻ ബത്തേരി പുല്‍പ്പള്ളിയിലാണ് സംഭവം. പുല്‍പ്പള്ളിയിലെ ഒരു കടയിലാണ് പ്രതി എത്തിയത്. ഷാഡോ പോലീസാണെന്ന് പറഞ്ഞശേഷം കടയില്‍ മദ്യ വില്‍പനയുണ്ടെന്ന് പറഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഈ സമയം കടയില്‍ ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്. പരിശോധന നടത്തിയശേഷം 1000 രൂപ വാങ്ങി ഇയാള്‍ പോവുകയായിരുന്നു. പിന്നീട് കട ഉടമ എത്തിയപ്പോള്‍ ജീവനക്കാരൻ വിവരം പറഞ്ഞു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചു. സംശയം തോന്നിയ കട ഉടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുല്‍പ്പള്ളി പോലീസ് പ്രതിയെ പിടികൂടിയത്. താനൂരിലും മലപ്പുറത്തും ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയതിന് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മന്ത്രവാദം നടത്തിയതിനും കേസുകളുണ്ട്. ഐസിയു ട്രോമ കെയര്‍ വളണ്ടിയറാണെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാർ ഒന്നിക്കുന്നു : KATO യ്ക്ക് തുടക്കമായി

0
തിരുവനന്തപുരം :കേരളത്തിലെ അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ടൂറിസം...

ജി. സുകുമാരൻ നായർക്കെതിരായ അധിക്ഷേപം : കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ്...

0
പത്തനാപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച കെ.ബി....

വിഭജനം ഒരുപാട് ജീവിതങ്ങളെ തകർത്തു ; ഐക്യവും സാഹോദര്യവും നിലനിർത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഇന്ത്യ വിഭജനത്തിൻ്റെ വേദന അനുഭവിച്ചവരെ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര...

കൊട്ടാരക്കരയിൽ 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വൻ എംഡിഎംഎ വേട്ട. ഓണവിപണി ലക്ഷ്യമിട്ട് എത്തിച്ച...