കോവിഡ് സാഹചര്യത്തിലും പത്തനംതിട്ട ജില്ലയില്‍ കനത്ത പോളിംഗ് ; @2.45 – 55.58 ശതമാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ കോവിഡ് സാഹചര്യത്തിലും പത്തനംതിട്ട ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ കനത്ത പോളിംഗ് നടക്കുന്നതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. വിവിധയിടങ്ങളിലെ പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു കളക്ടര്‍.

ഉച്ചകഴിഞ്ഞ് 2.45 വരെയുള്ള സമയം 55.58 ശതമാനം വോട്ടാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. പുലര്‍ച്ചെ ആറ് മുതല്‍ ഏഴ് വരെയുള്ള സമയപരിധിയില്‍ എല്ലാ പോളിംഗ് ബൂത്തുകളിലും മോക്ക് പോള്‍ നടത്തി. പോളിംഗ് ബൂത്തുകളില്‍ കൈകള്‍ കഴുകുന്നതിനായി വെള്ളവും സോപ്പും ക്രമീകരിച്ചിട്ടുണ്ട്. പോളിംഗ് ബൂത്തിലേക്ക് കടക്കുന്ന വാതിലിലും പുറത്തേക്ക് ഇറങ്ങുന്ന വാതിലിലും സാനിറ്റൈസര്‍ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ വോട്ടര്‍മാരും മാസ്‌ക് ധരിച്ചാണ് വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കുന്നത്. വോട്ടര്‍മാര്‍ക്ക് അകലം പാലിച്ച് നില്‍ക്കുന്നതിനായി പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുണ്ട്. വൃദ്ധരെയും അംഗപരിമിതരേയും ബൂത്തിലേക്ക് പ്രത്യേകം കടത്തിവിടുന്നുണ്ട്.

പോളിംഗ് ബൂത്തിലെ ഉദ്യോഗസ്ഥര്‍ മാസ്‌കും, കൈയുറയും, ഫെയ്‌സ് ഷീല്‍ഡും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ട്. ആളുകള്‍ കൂടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പോലീസിന് നിര്‍ദേശം നല്‍കി. ശാരീരിക ബുദ്ധിമുട്ടുള്ളവരെ പോളിംഗ് ബൂത്തില്‍ എത്തിക്കുന്നതിനായി ഡോളികളും ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്കും സമ്മതിദായകര്‍ക്കും പ്രത്യേകം നിര്‍ദേശം നല്‍കുകയും ചെയ്തു. ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടായ പോളിംഗ് ബൂത്തുകളിലെ പ്രശ്‌നങ്ങള്‍ പോള്‍ മാനേജര്‍ ആപ്പിന്റെ സഹായത്തോടെ പരിഹരിച്ചു.

മുണ്ടുകോട്ടയ്ക്കല്‍ ശ്രീനാരായണ ശതവത്സര മെമ്മോറിയല്‍ സ്‌കൂളിലെ പോളിംഗ് ബൂത്തിലെത്തുന്നതിന് പത്തനംതിട്ട നഗരസഭ വോട്ടര്‍മാര്‍ക്കായി രണ്ട് ഡോളി ഏര്‍പ്പെടുത്തിയിരുന്നു. പോളിംഗിനിടെ പ്രവര്‍ത്തന തകരാര്‍ സംഭവിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉടന്‍തന്നെ മാറ്റി നല്‍കി. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച പരിശീലനം നല്‍കിയിരുന്നത് വോട്ടെടുപ്പ് നടപടി സുഗമമായി പൂര്‍ത്തിയാക്കുന്നതിന് സഹായിച്ചു.

ആനപ്പാറ, കുമ്പഴ, കാക്കാംതുണ്ട്, മുണ്ടുകോട്ടക്കല്‍, വെട്ടിപ്പുറം, പത്തനംതിട്ട, മേക്കൊഴൂര്‍, വടശേരിക്കര, പേഴുംപാറ, ബൗണ്ടറി, ചെറുകുളഞ്ഞി, പഴവങ്ങാടി, റാന്നി, കാട്ടൂര്‍, വാഴക്കുന്നം, കോഴഞ്ചേരി, കാരംവേലി എന്നിവിടങ്ങളിലെ പോളിംഗ് ബൂത്തുകളിലാണ് ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...