പത്തനംതിട്ട : നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തി. ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ പി.ബി. നൂഹിന്റെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്തിലേക്കു ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തിയത്. നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അതത് വരണാധികാരികളുടെ നേതൃത്വത്തിലാണ് നടത്തിയത്.

ജില്ലാ പഞ്ചായത്തില്‍ 16 ഡിവിഷനുകളിലായി 79 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചതില്‍ 76 പേര്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടുകയും മൂന്ന് പേരുടെ പത്രിക തള്ളി പോവുകയും ചെയ്തു. റാന്നി ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മത്സരരംഗത്തുള്ളത്. എട്ട് സ്ഥാനാര്‍ഥികളുടെ പത്രികകളാണ് യോഗ്യത നേടിയത്. പുളിക്കീഴ്, മല്ലപ്പള്ളി, മലയാലപ്പുഴ ഡിവിഷനുകളിലാണ് ഏറ്റവും കുറവ് മത്സരാര്‍ഥികള്‍ ഉള്ളത്. മൂന്ന് പേരുടെ പത്രികളാണ് യോഗ്യത നേടിയത്.
പുളിക്കീഴ് ഡിവിഷനില്‍ പത്രിക സമര്‍പ്പിച്ച മൂന്ന് സ്ഥാനാര്‍ഥികളും യോഗ്യത നേടി. മല്ലപ്പള്ളിയില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ യോഗ്യത നേടിയപ്പോള്‍ ഒരു പത്രിക തള്ളി പോയി. ആനിക്കാട് നാലു പേര്‍ യോഗ്യത നേടിയപ്പോള്‍ ഒരു പത്രിക തള്ളി പോയി. പ്രമാടത്ത് അഞ്ച് സ്ഥാനാര്‍ഥികള്‍ യോഗ്യത നേടിയപ്പോള്‍ ഒരു പത്രിക സൂക്ഷമ പരിശോധനയില്‍ തള്ളി പോയി.

അങ്ങാടിയില്‍ അഞ്ച് സ്ഥാനാര്‍ഥികളും റാന്നിയില്‍ എട്ട് സ്ഥാനാര്‍ഥികളും, ചിറ്റാറില്‍ നാല് സ്ഥാനാര്‍ഥികളും, മലയാലപ്പുഴയില്‍ മൂന്ന് സ്ഥാനാര്‍ഥികളും, കോന്നിയില്‍ ആറ് സ്ഥാര്‍ഥികളും, കൊടുമണ്ണില്‍ നാല് സ്ഥാനാര്‍ഥികളും, ഏനാത്ത് ഏഴ് സ്ഥാനാര്‍ഥികളും, പള്ളിക്കലില്‍ നാല് സ്ഥാനാര്‍ഥികളും, കുളനടയില്‍ അഞ്ച് സ്ഥാനാര്‍ഥികളും, ഇലന്തൂരില്‍ ആറ് സ്ഥാനാര്‍ഥികളും, കോഴഞ്ചേരിയില്‍ നാല് സ്ഥാനാര്‍ഥികളും, കോയിപ്രത്ത് അഞ്ച് സ്ഥാനാര്‍ഥികളുമാണ് സൂക്ഷ്മ പരിശോധനയില്‍ യോഗ്യത നേടിയത്.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി തിങ്കളാഴ്ചയാണ് (നവംബര്‍ 23). ഡിസംബര്‍ എട്ടിനാണ് വോട്ടെടുപ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...