പുണ്യം പൂങ്കാവനം പദ്ധതിയില്‍ അയ്യപ്പന് പൂജാ പുഷ്പങ്ങള്‍ ഒരുക്കും

For full experience, Download our mobile application:
Get it on Google Play

ശബരിമല : സന്നിധാനത്ത് അയ്യപ്പ സ്വാമിയുടെ പൂജയ്ക്ക് ആവശ്യമായ പുഷ്പങ്ങള്‍ ലഭിക്കുന്ന ചെടികള്‍ വളര്‍ത്തിയെടുക്കാന്‍ പുണ്യം പൂങ്കാവനം അംഗങ്ങള്‍. ഇതിന്റെ ഭാഗമായി ശബരിമല പുണ്യം പൂങ്കാവനം കോ-ഓര്‍ഡിനേറ്റര്‍ വി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഭസ്മക്കുളത്തിന് എതിര്‍വശമുള്ള സ്ഥലത്ത് പൂ ചെടികള്‍ വെച്ചുപിടിപ്പിക്കും. ഈ സ്ഥലം പുണ്യം പൂങ്കാവനം അംഗങ്ങള്‍ ചേര്‍ന്ന് ശുചീകരിച്ചു. ക്ഷേത്രത്തിനു സമീപമുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കി ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണ് പൂജാ പുഷ്പങ്ങള്‍ ലഭിക്കുന്ന ചെടികള്‍ വച്ചുപിടിപ്പിക്കുന്നത്.

ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലാണ് കഴിഞ്ഞ വര്‍ഷം വരെ പുണ്യം പൂങ്കാവനം പദ്ധതി നിലനിന്നിരുന്നത്. എന്നാല്‍ ഇത്തവണ കേരളത്തില്‍ ആയിരത്തോളം ക്ഷേത്രങ്ങളിലും, തമിഴ്നാട്, കര്‍ണാടക, ആന്ധ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ക്ഷേത്രങ്ങളിലും വൃശ്ചികം ഒന്നു മുതല്‍ പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് പുണ്യം പൂങ്കാവനം സന്നിധാനം കോ-ഓര്‍ഡിനേറ്റര്‍ വി.അനില്‍കുമാര്‍ പറഞ്ഞു. ഈ ക്ഷേത്രങ്ങളിലും, അമ്പലക്കുളങ്ങള്‍ ശുചിയാക്കലും, പൂച്ചെടികള്‍ വെച്ചുപിടിപ്പിക്കലും നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2011-ല്‍ പി. വിജയന്‍ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരിക്കെ ആരംഭിച്ചതാണ് പുണ്യം പൂങ്കാവനം പദ്ധതി. ശബരിമല പൂങ്കാവനത്തില്‍ മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഒരുപോലെ ഹാനികരമായ മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പദ്ധതിയിലൂടെ മാലിന്യ സംസ്‌കരണം, പൂങ്കാവനം മാലിന്യ മുക്തമാക്കുന്നതിനുള്ള അവബോധം വളര്‍ത്തല്‍ എന്നിവയാണ് ലക്ഷ്യമിടുന്നത്. പത്തു വര്‍ഷം പിന്നിടുന്ന പദ്ധതി ശബരിമലയുടെ ശുചീകരണ പ്രക്രിയയില്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്.

എക്സൈസ് ഇന്‍സ്പെക്ടര്‍ പി.മനോജ്, അയ്യപ്പസേവാസംഘം വോളണ്ടിയര്‍ ഓഫീസര്‍ പളനിക്കണ്ണ്, എക്സൈസ് ഓഫീസര്‍മാരായ ബിജു മായാജി, അനില്‍ കുമാര്‍, സജി മുരളി, അയ്യപ്പസേവാസംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...