Wednesday, May 15, 2024 8:26 pm

തെരഞ്ഞെടുപ്പ്‌ നിര്‍ദ്ദേശങ്ങള്‍

For full experience, Download our mobile application:
Get it on Google Play

സ്ഥാനാര്‍ഥികളെ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിച്ചാല്‍ നടപടി
വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. സ്ഥാനാര്‍ഥികളുടെ പ്രചാരണചിത്രങ്ങളും സ്വകാര്യചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങള്‍ ഉപയോഗിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം.
ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍ തന്നെ പോലീസ് ആസ്ഥാനത്തെ ഇലക്ഷന്‍ സെല്ലില്‍ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡമ്മി ബാലറ്റ് യൂണിറ്റുകള്‍ യഥാര്‍ഥ ബാലറ്റ് യൂണിറ്റുകളുടെ നിറത്തിലാകാന്‍ പാടില്ല
വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിന് യഥാര്‍ഥ ബാലറ്റ് യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിര്‍മിച്ചതുമായ ഡമ്മി ബാലറ്റ് യൂണിറ്റുക ള്‍ ഉപയോഗിക്കാം. എന്നാല്‍, ഇത് യഥാര്‍ഥ ബാലറ്റ് യൂണിറ്റുകളുടെ നിറത്തിലാകാന്‍ പാടില്ല. ദൈവങ്ങളുടെയോ ആരാധനാ മൂര്‍ത്തികളുടെയോ ചിത്രം ആലേഖനം ചെയ്ത ഡയറി, കലണ്ടര്‍, സ്റ്റിക്കര്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ല.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത് കുറ്റകരം
പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥിയുടെ ഫോട്ടോയോ, ചിഹ്നമോ ആലേഖനം ചെയ്ത തൊപ്പി, മുഖംമൂടി, മാസ്‌ക് പോലുള്ളവ ഉപയോഗിക്കാം. ഇതിന്റെ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍, വോട്ടര്‍മാരെ സ്വാധീനിക്കാനായി സാരി, ഷര്‍ട്ട്, മുണ്ട്, തുണി മുതലായുള്ള വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണ്. പ്രചാരണത്തിനായി സിനിമ, ടെലിവിഷന്‍, സാമൂഹ്യമാധ്യമങ്ങള്‍ തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കാം.
തിരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും നിലവിലുള്ള മറ്റ് നിയമങ്ങള്‍ക്കും വിരുദ്ധമായും ആര്‍ക്കെങ്കിലും അപകീര്‍ത്തികരമായ വിധവും എസ്എംഎസിലുടെയും സോഷ്യല്‍ മീഡിയയിലൂടെയും സന്ദേശങ്ങള്‍ അയയ്ക്കുന്നത് കുറ്റകരമാണ്. പൊതു പ്രചാരണം അവസാനിച്ച ശേഷം ഇത്തരം മാധ്യമങ്ങളിലൂടെയും പ്രചാരണം പാടില്ല.

താല്‍ക്കാലിക ഓഫീസ് സ്ഥാപിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം
എതെങ്കിലും പൊതുസ്ഥലമോ, സ്വകാര്യ സ്ഥലമോ, കയ്യേറിയോ, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയിലോ, രാഷ് ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് താല്‍ക്കാലിക ഓഫീസുകള്‍ തുടങ്ങരുത്. പഞ്ചായത്തിന്റെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ 200 മീറ്റര്‍ പരിധിയിലും നഗരസഭാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ 100 മീറ്റര്‍ പരിധിയിലും ഇത്തരം ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കരുത്.

പൊതുയോഗം, ജാഥ എന്നിവ നടത്തുന്നതിന് സമയപരിധി ബാധകം
രാത്രി പത്ത് മണിക്കും രാവിലെ ആറു മണിക്കും ഇടയില്‍ പൊതുയോഗം നടത്തരുത്. ജാഥയോ, യോഗമോ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പു മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് പൊതുയോഗം, ജാഥ എന്നിവ പാടില്ല. ഉദാഹരണത്തിന്, വോട്ടെടുപ്പ് നവംബര്‍ 27 ന് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണെന്നിരിക്കട്ടെ. പൊതുയോഗം, ജാഥ എന്നിവ നവംബര്‍ 25 ന് വൈകുന്നേരം 6 മണിവരെ മാത്രമേ നടത്താവു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി : അമ്മയ്ക്കും കാമുകനും...

0
തിരുവനന്തപുരം: നെടുമങ്ങാട് കൗമാരക്കാരിയായ മകളെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ അമ്മയ്ക്കും...

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് : ഫലപ്രദമായ മരുന്നുകളില്ല; സാധ്യമായ എല്ലാ ചികിത്സയും നല്‍കുമെന്ന് വീണാ...

0
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് സ്ത്രീകളുടേയും...

ഡെങ്കിപ്പനി ദിനം 16 ന് – ആഴ്ചതോറും ഡ്രൈ ഡേ ആചരിക്കുക

0
പത്തനംതിട്ട : ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാൻ പ്രാപ്തരാക്കുക എന്ന...

സിസ്റ്റർ അഭയ കൊലക്കേസ് : പ്രതി ഫാദർ തോമസ് കോട്ടൂരാന്റെ പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസ് പ്രതി ഫാദർ തോമസ് കോട്ടൂരാന്റെ...