തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക ഇന്ന് മുതല്‍ ; ഓരോ ദിവസവും പട്ടിക പുതുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മുതല്‍ തയ്യാറാക്കും. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം തയ്യാറാക്കുന്ന പട്ടിക പോളിംങ് വരെ ഓരോ ദിവസവും പുതുക്കും. മറ്റ് ജില്ലകളില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈൻ ഉള്ളവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കും.

ഡിസംബര്‍ എട്ടിന് ആദ്യഘട്ട തെര‍ഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ആദ്യ ഘട്ട പട്ടികയാണ് ഇന്ന് മുതല്‍ തയ്യാറാക്കുന്നത്. കമ്മീഷന്‍ നിയോഗിച്ച ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥന്‍ പട്ടിക തയ്യാറാക്കി അതാത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കൈമാറും. നാളെ മുതല്‍ ഡിസംബര്‍ ഏഴ് വൈകിട്ട് മൂന്ന് മണിവരെയും പട്ടിക ഓരോ ദിവസവും പുതുക്കും. കമ്മീഷന്റെ  പട്ടികയില്‍ പെടുന്നയാള്‍ക്ക് കോവിഡ് ഭേദമായാലും തപാല്‍ വോട്ട് മാത്രമേ ചെയ്യാന്‍ കഴിയു. കോവിഡ് രോഗികളുടേയും ക്വാറന്റൈൻ ഉള്ളവരുടേയും വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങാനുള്ള സൗകര്യമാണ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്.

ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉള്ള നിയോജകമണ്ഡലങ്ങളില്‍ തമിഴ്, കന്നട ഭാഷകളില്‍ കൂടി ബാലറ്റ് പേപ്പര്‍ അച്ചടിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 36 ഗ്രാമപഞ്ചായത്തുകളിലെ 375 വാര്‍ഡുകളില്‍ തമിഴിലും,18 ഗ്രാമപഞ്ചായത്തിലെ 228 വാര്‍ഡികളില്‍ കന്നഡിയിലൂമാണ് ബാലറ്റ് അച്ചടിക്കുക. ബ്ലോക്ക് ,ജില്ലാ പഞ്ചായത്ത്,മുനിസിപ്പാലിറ്റി,കോര്‍പ്പറേഷന്‍ ഡിവിഷനുകളിലും സമാനമായ നിർദേശം നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നത്തില്‍ ഒരു തരത്തിലും മാറ്റമുണ്ടാകില്ലെന്ന് കമ്മീഷന്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...