തെരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ടത്ര ഒരുക്കങ്ങൾ നടത്തിയില്ല ; ഇത്തവണ ഫലമറിയാൻ വൈകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ടത്ര ഒരുക്കങ്ങൾ നടത്താത്തതിനാൽ ഇത്തവണ ഫലമറിയുന്നത് വൈകും. വോട്ടെണ്ണലിന്റെ പുരോഗതി അപ്പപ്പോൾ അറിയിക്കുന്നതിനുള്ള സംവിധാനം ഇത്തവണയില്ല. തപാൽ വോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ വോട്ടെണ്ണൽ സമയം നീണ്ടാൽ അന്തിമഫലം പുറത്ത് വരാനും സമയമെടുക്കും.

തെരഞ്ഞെടുപ്പ് ഫലം അറിയിക്കാൻ വിപലുമായ സൗകര്യങ്ങളൊരുക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. എന്നാൽ കഴിഞ്ഞ തവണയുണ്ടായിരുന്ന സൗകര്യങ്ങൾ പോലും ഇത്തവണയില്ലെന്നതാണ് യാഥാർത്ഥ്യം. ട്രെൻഡ് എന്ന് സോഫ്റ്റ്വയർ വഴിയാണ് കഴിഞ്ഞ തവണ ഫലസൂചനങ്ങൾ നൽകിയിരുന്നത്. ഇത്തവണ ആ സോഫ്റ്റ്വയർ വേണ്ടെന്ന് വെച്ചു. വോട്ടെണ്ണൽ കേന്ദ്രത്തില ടി വി സ്ക്രീനുകളും ഇത്തവണ വേണ്ടെന്ന് വെച്ചു. ട്രൻഡ് ടിവി എന്ന സോഫ്റ്റ്വയർ വഴി ഫലസൂചനകൾ നൽകുമെന്ന് പറയുമ്പോഴും മാധ്യമങ്ങൾക്കുൾപ്പടെ ഏങ്ങനെ കിട്ടുമെന്നകാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റാണ് ഇത്തവണ ആശ്രയം. എല്ലാവരും ആ സൈറ്റിലേക്ക് കയറുന്നതോടെ അതും ഹാങ്ങാവും. അവസാനനിമിഷത്തിൽ ഇനി പകരം സംവിധാനമുണ്ടാക്കുക പ്രായോഗികമായും ബുദ്ധിമുട്ടാണ്. തപാൽ വോട്ടുകൾ കൂടുതലുള്ളതാണ് ഇത്തവണത്തെ മറ്റൊരു വെല്ലുവിളി. 4,53237 തപാൽ വോട്ടുകളാണ് ഇതുവരെ കിട്ടിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ എട്ട് മണിവരെ കിട്ടുന്ന തപാൽ വോട്ടുകൾ പരിഗണിക്കും. തപാൽ വോട്ടുകൾ എണ്ണുന്നതിന് പ്രത്യേക ക്രമീകരണമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യസൂചന അറിയാൻ കഴിഞ്ഞ പ്രാവശ്യത്തേക്കൾ സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.  40,000 ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ആദ്യം പോസ്റ്റൽ വോട്ടുകളും എട്ടരയോടെ ഇലക്ട്രോണിക് വോട്ടുകളുമാണ് എണ്ണിത്തുടങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...