തെരഞ്ഞെടുപ്പ് അവലോകനം : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള വോട്ട് കണക്കുകളും രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ബൂത്ത് തലത്തിൽ നിന്ന് ജില്ലാ കമ്മിറ്റികൾ ശേഖരിച്ച് നൽകിയ വിശദമായ കണക്കുകളാണ് യോഗം പ്രധാനമായും വിശകലനം ചെയ്യുന്നത്. ഓരോ മണ്ഡലത്തിലെയും പാർട്ടി വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലുമുണ്ടായ മാറ്റങ്ങൾ യോഗം വിശദമായി ചർച്ച ചെയ്യും. ലഭിക്കുമെന്ന് പൂർണ ഉറപ്പുള്ള വോട്ടുകൾ മാത്രം അടിസ്ഥാനമാക്കി കണക്കെടുക്കാനായിരുന്നു പാർട്ടി ജില്ലാ ഘടകങ്ങൾക്ക് നേരത്തെ നൽകിയിരുന്ന നിർദേശം. വോട്ടിങ് ശതമാനത്തിലുണ്ടായ മാറ്റവും സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തവും മുന്നണിക്ക് അനുകൂലമാകുമോ എന്ന് പരിശോധിക്കും. അതിശയോക്തി കലർന്ന അവകാശവാദങ്ങൾ ഒഴിവാക്കി യാഥാർഥ്യബോധത്തോടെയുള്ള റിപ്പോർട്ടാണ് ജില്ലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടിരുന്നത്.

പാർട്ടി വിട്ട ജി. സുധാകരൻ മത്സരിച്ച അമ്പലപ്പുഴ, ടി.കെ. ഗോവിന്ദൻ മത്സരിച്ച തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളിലെ സാഹചര്യം പാർട്ടി പ്രത്യേകം വിലയിരുത്തും. ഇവിടങ്ങളിൽ വ്യക്തിപ്രഭാവം വോട്ടുകളെ സ്വാധീനിച്ചിട്ടുണ്ടോ എന്നും പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായോ എന്നും പരിശോധിക്കും. കൂടാതെ, സംസ്ഥാനത്ത് ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള ഏകീകരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...