പിടിതരാതെ അമ്പലപ്പുഴ; പോളിങ് ശതമാനം ഉയർന്നിട്ടും നെഞ്ചിടിപ്പിൽ മുന്നണികൾ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ അമ്പലപ്പുഴ മണ്ഡലത്തിൽ ജയപരാജയങ്ങളെക്കുറിച്ച് വലിയ അനിശ്ചിതത്വം നിലനിൽക്കുന്നു. പോളിങ് ശതമാനം കഴിഞ്ഞ തവണത്തേക്കാൾ ഉയർന്ന നിലയിൽ എത്തിയെങ്കിലും, പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഇല്ലാത്തതാണ് രാഷ്ട്രീയ മുന്നണികളെ ഒരേപോലെ കുഴപ്പിക്കുന്നത്. വോട്ടിങ് ശതമാനത്തിലെ ഈ വ്യത്യാസം തങ്ങൾക്ക് ഗുണമാകുമോ അതോ തിരിച്ചടിയാകുമോ എന്ന നെഞ്ചിടിപ്പിലാണ് എൽഡിഎഫും യുഡിഎഫും. കണക്കുകൾ പരിശോധിക്കുമ്പോൾ ഇത്തവണ മണ്ഡലത്തിൽ 80.75 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 76.82 ശതമാനമായിരുന്നു. അതായത് ഏകദേശം 3.93 ശതമാനത്തിന്റെ വർധനവ് പോളിങ് ശതമാനത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണമെടുത്താൽ കഴിഞ്ഞ തവണത്തേക്കാൾ വെറും 625 വോട്ടുകളുടെ മാത്രം വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മണ്ഡലത്തിലെ ആകെയുള്ള 1,71,203 വോട്ടർമാരിൽ 1,38,251 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...