50,000 രൂപയില്‍ കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ രേഖകള്‍ സൂക്ഷിക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥികളുടെ ചിലവുകള്‍ നിരീക്ഷിക്കാന്‍ ജില്ലയിലെ ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ടീം, രണ്ട് ആന്റി- ഡിഫേയ്‌സ്‌മെന്റ് ടീം, മൂന്ന് സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീം, ഒരു വീഡിയോ ടീം എന്നിങ്ങനെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 45 ടീമുകളെ നിയോഗിച്ചിട്ടുണ്ട്.

എല്ലാ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ രണ്ട് സായുധ പോലീസ് ഉദ്യോഗസ്ഥരും ഒരു വീഡിയോഗ്രാഫറും ഉണ്ടാകും. സ്ഥാനാര്‍ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാലും പിടിച്ചെടുത്തു ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കും.

സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു ചിലവുകള്‍ പരിശോധിക്കുന്നതിനു പുറമേ വോട്ടിനായി പണം നല്‍കുക, സഹായം നല്‍കുക, അനധികൃതമായ ആയുധം കൈവശം വയ്ക്കുക, മദ്യം വിതരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും സ്‌ക്വാഡ് നിരീക്ഷിക്കും. അനധികൃതവും ചട്ടവിരുദ്ധവുമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോ രൂപത്തിലോ, ശബ്ദ സന്ദേശങ്ങളിലൂടെയോ, വീഡിയോ രൂപത്തിലോ പൊതുജനങ്ങള്‍ക്ക് സി-വിജില്‍ മുഖേന പരാതികള്‍ സമര്‍പ്പിക്കാം.

പരാതികള്‍ പരിശോധിച്ച് നടപടി എടുക്കുന്നതിന് കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 91 94007 27980 എന്നീ ഫോണ്‍നമ്പറുകളിലൂടെയും [email protected] എന്ന മെയില്‍ ഐഡിയിലൂടെയും പരാതികള്‍ അറിയിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...