തെരഞ്ഞെടുപ്പ് ; ഏത് സാഹചര്യം വന്നാലും നേരിടാന്‍ യുഡിഎഫ് തയാറാണെന്ന് വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന് പതിനായിരക്കണക്കിന് ആളുകള്‍ വരുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് യുഡിഎഫ് ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതുകൊണ്ടു തന്നെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ വോട്ടെടുപ്പ് നീട്ടണമെന്നല്ല, വോട്ടെടുപ്പ് തീയതി മുന്നിലേക്കോ പിന്നിലേക്കോ മാറ്റണമെന്നാണ് ആവശ്യപ്പട്ടത്. യുഡിഎഫ് നിര്‍ദ്ദേശം സ്വീകരിച്ചില്ലെന്നാണ് കരുതിയത്. പരാമവധി ആളുകള്‍ക്ക് തടസമില്ലാതെ വോട്ട് ചെയ്യാനുള്ള സാഹചര്യമുണ്ടാകണം. പരാതി നല്‍കിയപ്പോള്‍ തന്നെ തീരുമാനം എടുക്കാതെ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്നില്‍ മാറ്റിയതിന് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നും സതീശൻ പറഞ്ഞു.

നാളെ തെരഞ്ഞെടുപ്പ് നടത്തിയാലും യുഡിഎഫ് അതിന് തയാറാണ്. യുഡിഎഫ് സ്‌ക്വാഡ് എല്ലാ വീടുകളിലും മൂന്ന് തവണ എത്തിയിട്ടുണ്ട്. എല്ലാവരുടെയും ആവശ്യം പരിഗണിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് ആദ്യം പരാതി നല്‍കിയത് യുഡിഎഫാണ്. ഏത് സാഹചര്യം വന്നാലും നേരിടാന്‍ യുഡിഎഫ് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ കലാപം നടക്കുന്നത് എവിടെയാണെന്ന് മാധ്യമങ്ങള്‍ക്ക് മനസിലായല്ലോ. തെരഞ്ഞെടുപ്പ് കഴിയുന്നതു വരെയുള്ള വിരുന്ന് ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ നിന്നും മാധ്യമങ്ങള്‍ക്ക് ലഭിക്കും. കോണ്‍ഗ്രസില്‍ നിന്ന് ആളെ പിടിച്ച് ബിജെപിക്ക് ശക്തി ഉണ്ടാക്കിക്കൊടുക്കുന്ന പണിയാണ് പാലക്കാട് മൂന്നാം സ്ഥാനത്ത് എത്തുന്ന സിപിഎം ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു. പത്മജ വേണുഗോപാലിന്‍റെ വിമർശനത്തിലും സതീശൻ പ്രതികരിച്ചു. രാഷ്ട്രീയത്തിൽ അപ്രസക്തരായ ആളുകൾക്ക് മറുപടി നൽകാനില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പരിഹാസം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....