തെരഞ്ഞെടുപ്പ് വീഡിയോ – പത്തനംതിട്ടയില്‍ വീഡിയോഗ്രാഫര്‍ക്ക് 1600 ലഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീഡിയോഗ്രാഫി കരാര്‍ നടപടികള്‍ പത്തനംതിട്ടയില്‍ ഏറെക്കുറെ പൂര്‍ത്തിയായി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ നേത്രുത്വത്തില്‍ ഇന്നലെ രാവിലെ 11 മണിക്ക് ക്വട്ടേഷനുകള്‍ തുറന്നു. ആകെ 15 ക്വട്ടേഷനുകളാണ് ലഭിച്ചത്. ഇതില്‍ ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ മനോജ്‌ ശ്രേയ എന്നയാള്‍ ഒരു ദിവസത്തെ വീഡിയോഗ്രാഫിക്ക് 1500 രൂപ നല്‍കിയത് ആയിരുന്നു. ഈ ക്വട്ടേഷന്‍ ഉറപ്പിച്ചെങ്കിലും ഇയാള്‍ കരാര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് 1600 രൂപ നല്‍കിയ രതീഷ്‌ കുമാറിന്റെ ക്വട്ടേഷന്‍ അംഗീകരിക്കുകയായിരുന്നു. ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. സംഘടനയുടെ ജില്ലാ പ്രസിഡന്റിന് വീഡിയോ കരാര്‍ ലഭിച്ചത് അംഗങ്ങള്‍ക്ക് നേട്ടമാകും. 8 മണിക്കൂര്‍ ജോലിക്ക് 1600 രൂപ എല്ലാ വീഡിയോഗ്രാഫര്‍മാര്‍ക്കും ലഭിക്കും. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഇപ്രാവശ്യം നിരക്ക് വളരെ കുറവാണെന്ന് പലര്‍ക്കും പരാതിയുണ്ട്. കഴിഞ്ഞ പ്രാവശ്യം 1850 രൂപ വീതം എല്ലാവര്‍ക്കും കിട്ടിയിരുന്നു.

എന്നാല്‍ ഇത്തവണത്തെ വീഡിയോ കരാര്‍ സംബന്ധിച്ച് തുടക്കത്തില്‍ത്തന്നെ ഗുരുതരമായ ആരോപണങ്ങളും ഉയരുന്നുണ്ട്. സംഘടനയുടെ നേതാക്കളില്‍ ചിലര്‍ക്ക് ലാഭമുണ്ടാക്കുവാനാണ് ഈ കരാര്‍ എന്നും ജോലി ചെയ്യുന്ന വീഡിയോഗ്രാഫര്‍ക്ക് 1250 രൂപ മാത്രം നല്‍കി ബാക്കിയുള്ള പണം വീതിച്ചെടുക്കുവാനാണ് പദ്ധതിയെന്നും പറയുന്നു. അന്തിമ ബില്ല് നല്‍കുമ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അവിഹിതമായി സ്വാധീനിച്ച് ജോലി ചെയ്യാത്ത ദിവസങ്ങള്‍ എഴുതിക്കേറ്റി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുക്കുന്ന പദ്ധതിയും ഇവിടെ കാലങ്ങളായി തുടരുന്നുണ്ട്. എന്തായാലും ഇപ്രാവശ്യം തുടക്കത്തില്‍ തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....