തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതാക്കള്‍ കേരളത്തില്‍. ഇന്നലെ രാഹുല്‍ ഗാന്ധി എംപി എത്തിയിരുന്നു. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടി എത്തുന്നതോടെ പ്രചാരണരംഗം ചൂടാകുമെന്ന് ഉറപ്പായി.
രാത്രി ഇടപ്പള്ളിയിലെ ഹോട്ടലില്‍ എന്‍.ഡി.എ പ്രചാരണ പരിപാടികളുടെ ചുമതലക്കാരുമായി അമിത് ഷാ കൂടികാഴ്ച നടത്തും. തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിനാളെ രാവിലെ 10.30ന് സ്റ്റാച്യൂ മുതല്‍ പൂര്‍ണത്രയീശ ക്ഷേത്രത്തിനു മുന്നില്‍ വരെ റോഡ് ഷോ നടത്തും. 11.30 ന് പൊന്‍കുന്നത്തും 2.30ന് പുറ്റിങ്ങലിലും പ്രസംഗിക്കുന്ന അമിത് ഷാ അഞ്ചുമണിക്ക് കഞ്ചിക്കോട് റോഡ് ഷോയിലും പങ്കെടുക്കും.
രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ഇന്ന് കോട്ടയത്താണ്. രാവിലെ 11ന് പരുത്തുംപാറയിലെ പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും. തുടര്‍ന്ന് മണര്‍കാട് കവലയില്‍ ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും. റോഡ്‌ഷോയും ക്രമീകരിച്ചിട്ടുണ്ട്. പാലാ കടുത്തുരുത്തി മണ്ഡലങ്ങളിലെ യോഗങ്ങളിലും പങ്കെടുക്കുന്ന രാഹുല്‍ഗാന്ധി എറണാകുളം ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഉണ്ടാകും.