തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പിലെ ജില്ലാ തല അവലോകനവും,പ്രകടനവും ചര്‍ച്ച ചെയ്യും. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ ആദ്യ യോഗമാണ് ഇന്ന് നടക്കുക.
ആലപ്പുഴ ജില്ലയിലെ വിഭാഗീയ പ്രശ്നങ്ങളും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ശേഷം ചേരുന്ന ഈ യോഗത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളും ചര്‍ച്ച ചെയ്യും.