ആദിവാസി പരാമര്‍ശത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

തിരൂര്‍ : എംഎല്‍എ സി.മമ്മൂട്ടിക്കെതിരെ താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്‍ നടത്തിയ ആദിവാസി പരാമര്‍ശത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ ഫൈസല്‍ ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് താനൂര്‍, തിരൂര്‍ എംഎല്‍എമാരായ വി.അബ്ദുറഹിമാനും, സി. മമ്മുട്ടിയും മണ്ഡലങ്ങളിലെ വികസനത്തെ ചൊല്ലി നടത്തിയ വാക്‌പോരിന് ഇടയിലാണ് ഇടത് എംഎല്‍എയുടെ വിവാദ പരാമര്‍ശം. ഇതേതുടര്‍ന്ന് ആദിവാസി സമൂഹത്തെ അധിക്ഷേപിച്ചെന്നു കാണിച്ച്‌ ഒട്ടേറെ പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും എംഎല്‍എയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി ദേശീയ പട്ടികവര്‍ഗ കമ്മിഷന് പരാതി നല്‍കി. ഈ പരാതിയിലാണ് നടപടി.

ചീഫ് സെക്രട്ടറി, ഡിജിപി, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കാണ് കമ്മീഷന്‍ ഉത്തരവുകള്‍ അയച്ചിട്ടുള്ളത്. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അന്വേഷണം രാഷ്ട്രീയ പ്രേരിതമായി നീട്ടികൊണ്ടു പോയാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....