ഇലക്ടറല്‍ ബോണ്ട് സുതാര്യം, പ്രതിഷേധിക്കുന്നവര്‍ ദുഖിക്കും ; മോദി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഇലക്ടറല്‍ ബോണ്ടിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇലക്ടറല്‍ ബോണ്ട് സുതാര്യമെന്നും ഇന്ന് ഇതിനെതിരെ പ്രതിഷേധിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും മോദി പറയുന്നു. മുമ്പ് കമ്പനികൾ എത്ര പണം രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയെന്ന് അറിയില്ലായിരുന്നു, ഇപ്പോള്‍ പണത്തിന്‍റെ ഉറവിടം അറിയാനാകുമെന്നും മോദി. ഇലക്ടറല്‍ ബോണ്ട് വിധി തനിക്ക് എങ്ങനെയാണ് തിരിച്ചടിയാകുന്നതെന്നും മോദി ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് സംവിധാനം അഴിമതിയില്‍ മുങ്ങിയെന്നും ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയാണ് ഇതില്‍ ഏറ്റവുമധികം ബോണ്ടുകള്‍ വാങ്ങിയത്, അതിനാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈ അഴിമതിക്കറ മോദിക്കും ബിജെപിക്കും തിരിച്ചടിയാകുമെന്നുമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

പക്ഷെ  ഇതൊന്നും തങ്ങള്‍ക്ക് കളങ്കമല്ലെന്നാണ് മോദി അവകാശപ്പെടുന്നത്. 2019 മുതലുള്ള ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ബിജെപി വെട്ടിലായത്. 2019 മുതല്‍ 12,000 കോടി മൂല്യം വരുന്ന ബോണ്ടുകളാണ് വിറ്റിട്ടുള്ളത്. ഇതില്‍ പകുതി പണവും ബിജെപിയുടെ പോക്കറ്റിലേക്ക് തന്നെയാണ് പോയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...