മംഗളൂരു : മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കർണാടക ആർ.ടി.സി വിവിധ സ്ഥലങ്ങളിലേക്ക് ഇലക്ട്രിക് ബസ് സർവീസ് വൈകാതെ ആരംഭിക്കും. കാസർകോട്, മണിപ്പാൽ, ഭട്കൽ എന്നിവിടങ്ങളിലേക്കാണ് പരീക്ഷണ ഓട്ടം നടത്തുക. നേരത്തെ വോൾവോ ബസ് സർവീസുകൾ പരാജയപ്പെട്ട റൂട്ടുകളാണിത്. നാല് ബസുകളാണ് ഇതിനായി ഉപയോഗിക്കുകയെന്ന് മംഗളൂരു ഡിവിഷൻ അധികൃതർ പറഞ്ഞു. ഡിവിഷന് 45 ബസുകളാണ് അനുവദിച്ചത്. ശേഷിക്കുന്ന 41 എണ്ണം മംഗളൂരുവിൽനിന്ന് ധർമസ്ഥല, ഉഡുപ്പി, കാസർകോട്, കുന്താപുര, ഭട്കൽ റൂട്ടുകളിൽ സർവീസ് നടത്തും. കാസർകോട് -മംഗളൂരു റൂട്ടിൽ കേരള ആർ.ടി.സി ഇതുവരെ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കിയിട്ടില്ല.
ഇരു സംസ്ഥാന ആർ.ടി.സികളും സർവീസ് നിയമ പിൻബലത്തോടെ പകുത്തെടുത്ത ദേശസാൽകൃത റൂട്ടാണ് മംഗളൂരു -കാസർകോട്. വൈദ്യുതി ചാർജ് ചെയ്യാനുള്ള സംവിധാനം മംഗളൂരു, ധർമസ്ഥല, ഉഡുപ്പി, കുന്താപുര എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. നാല് മണിക്കൂറിൽ മുഴുവൻ ചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററി ഉപയോഗിച്ച് ബസ് 200 കിലോമീറ്റർ ഓടിക്കാനാവും. ഈ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 40 പല്ലക്കി സ്ലീപ്പർ ബസുകളിൽ എട്ടെണ്ണം മംഗളൂരു ഡിവിഷന് അനുവദിച്ചിട്ടുണ്ട്. മംഗളൂരു-ബംഗളൂരു റൂട്ടിലാണ് ഇവ സർവീസ് നടത്തുക. കാർക്കള, മൂഡബിദ്രി, ഉത്തര കർണാടക മേഖലകളിലേക്ക് സർവീസ് നടത്താൻ മംഗളൂരു ഡിവിഷന് 57 റൂട്ടുകളിലേക്ക് കൂടുതൽ ബസുകൾ അനുവദിക്കാൻ ആവശ്യപ്പെട്ടതായി അധികൃതർ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.