Thursday, April 10, 2025 3:19 am

ഇലക്ട്രിക് കാര്‍ വാങ്ങുവാന്‍ തിരക്ക് കൂട്ടേണ്ട ; നിരവധി മോഡലുകള്‍ വരുന്നു ; 300 കിമീ മൈലേജുമായി ടാറ്റാ ടിഗോര്‍ ഇവി

For full experience, Download our mobile application:
Get it on Google Play

ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന പുത്തന്‍ ടിഗോര്‍ ഇവിയാണ് ടാറ്റ മോട്ടോഴ്‍സ് എത്തിക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ അനുസരിച്ച് 300 കിമീ വരെ റേഞ്ചുള്ള വാഹനമാണ് എത്തുന്നത് എന്നാണ്.

എന്തായാലും പുതിയ ടിഗോറിന്റെ ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ടാറ്റാ മോട്ടോഴ്‍സ്. ഓൺലൈനായും ടാറ്റ ഡീലർഷിപ്പുകൾ വഴിയും വാഹനം ബുക്ക്​ ചെയ്യാം. 21000 രൂപയാണ് വാഹനത്തിനുള്ള ബുക്കിംഗ് തുക എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഇവി ഓഗസ്റ്റ് 31 ന് ഔദ്യോഗികമായി പുറത്തിറക്കും. ​രാജ്യത്ത്​ ലഭ്യമാകുന്ന വിലകുറഞ്ഞ ഇലക്ട്രിക്ക് കാർ എന്ന പ്രത്യേകതയുമായാണ് പുതിയ​ ടിഗോർ ഇവി നിരത്തിലെത്തുക.

നെക്​സോൺ ഇവിയിലെ സിപ്​ട്രോൺ കരുത്തുമായിട്ടാണ് വാഹനം എത്തുന്നത്. നെക്​സോൺ ഇവിയിൽ പ്രവർത്തിക്കുന്ന അതേ സിപ്​ട്രോൺ പവർട്രെയിനാണ്​ ടിഗോറിലും ഉൾപ്പെടുത്തുക. കൂടുതൽ വേഗത്തിലുള്ള ചാർജിങും കൂടുതൽ മൈലേജും ഉറപ്പാക്കിയാണ് ടിഗോർ ഇവി മുഖം മിനുക്കുന്നത്. 250 കിലോമീറ്ററിന്​ മുകളിൽ റേഞ്ച്​ വാഹനം നൽകു​മെന്നും ടാറ്റ അവകാ​ശപ്പെടുന്നു​.

ഏകദേശം 120 ബി എച്ച് പി കരുത്തിൽ 240 എൻ എം ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും ടിഗോർ ഇവിയിലെ ഇലക്ട്രിക് മോട്ടോർ. കൂടാതെ 0-100 കിലോമീറ്റർ വേഗത കുറഞ്ഞ സമയത്തിനുള്ളിൽ കൈവരിക്കാനും സിപ്ട്രോൺ സാങ്കേതികവിദ്യ വാഹനത്തെ സഹായിക്കും.

സിപ്‌ട്രോൺ വാഹനങ്ങൾക്ക് കുറഞ്ഞത് 250 കിലോമീറ്റർ റേഞ്ച്​ ലഭിക്കുമെന്ന് ടാറ്റ മോട്ടോഴ്​സ്​ നേരത്തേ അവകാശപ്പെട്ടിരുന്നു. ഫാസ്റ്റ് ചാർജിങ്​ സംവിധാനമാണ്​ മറ്റൊരു പ്രത്യേകത. നെക്​സൺ ഇവി 60 മിനിറ്റിൽ 0 മുതൽ 80 ശതമാനം വരെ ചാർജ്​ ചെയ്യാനാകും. അതേസമയം സാധാരണ ഗാർഹിക ചാർജിങ്​ ഉപയോഗിച്ചാൽ 7 മുതൽ 8 മണിക്കൂർ വരെ എടുക്കും. ടിഗോർ ഇ.വിക്കും സമാനമായ ചാർജിങ്​ സമയം പ്രതീക്ഷിക്കാം. നെക്‌സണി​ലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്‌ട്രോൺ ടെകിന്റെ പ്രത്യേകതയാണ്​. ഇതിൽ ഏതൊ​ക്കെ പ്രത്യേകതകൾ തിഗോറിൽ ഉൾപ്പെടുത്തുമെന്ന്​ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വരാനിരിക്കുന്ന ടിഗോർ ഇവി ഇലക്ട്രിക് അസന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇക്കോ, സ്പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകൾ തുടങ്ങിയ സവിശേഷതകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയ്‌ക്കൊപ്പം ടിഗോർ ഇവിക്ക് ഫ്രണ്ട് ബമ്പറുമായി സംയോജിപ്പിച്ച എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ലഭിക്കും. അലോയ് വീലുകളിൽ ഇലക്ട്രിക് ബ്ലൂ ആക്സന്റുകളും ലഭിക്കുന്നു. സിപ്‌ട്രോൺ-പവേർഡ് ടിഗോർ ഇവിക്ക് കൂടുതൽ നിറങ്ങൾ ടാറ്റ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷയെ സംബന്ധിച്ചിടത്തോളം, പുതിയ ടിഗോർ ഇവിയ്ക്ക് ഇരട്ട എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, പവർ വിൻഡോകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് സീറ്റ്ബെൽറ്റ് അലർട്ട്, സ്പീഡ് അലർട്ട് എന്നിവ ഉണ്ടാകും.

ടാറ്റാ ടിഗോർ ഇവി സിപ്‌ട്രോൺ ഇന്ത്യയിലെ സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിലാണ് പുറത്തിറക്കുന്ന ഇലക്ട്രിക് കാർ എന്ന സവിശേഷതയുമുണ്ടാകും. അടിസ്ഥാന വേരിയന്റിന് 10 ലക്ഷം രൂപയ്ക്ക് താഴെയാണ് പ്രതീക്ഷിക്കുന്ന വില.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവനന്തപുരം: വര്‍ക്കലയില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍. കൊല്ലം...

കണ്ണൂരിൽ ഡ്രൈവറും കണ്ടക്ടറും ലൈസൻസില്ലാതെ സർവീസ് നടത്തിയ സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

0
കണ്ണൂര്‍: കണ്ണൂരിൽ ഡ്രൈവറും കണ്ടക്ടറും ലൈസൻസില്ലാതെ സർവീസ് നടത്തിയ സ്വകാര്യബസ് മോട്ടോർ...

കളക്ടറേറ്റ് അങ്കണത്തിലെ ഗാന്ധിജിയുടെ അര്‍ധകായപ്രതിമ അനാഛാദനം ചെയ്തു

0
പത്തനംതിട്ട : കളക്ടറേറ്റ് അങ്കണത്തിലെ ഗാന്ധിജിയുടെ നവീകരിച്ച അര്‍ധകായപ്രതിമ ജില്ലാ കളക്ടര്‍...

കോഴഞ്ചേരി മികച്ച ഹരിത ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ മികച്ച ഹരിത സ്ഥാപനങ്ങളുള്ള...