മന്ത്രി പി.പ്രസാദിന്‍റെ നൂറനാട്ടെ വീട്ടിലെ വൈദ്യുതി വിഛേദിച്ച സംഭവത്തിൽ ലൈൻമാനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി പി.പ്രസാദിന്‍റെ നൂറനാട്ടെ വീട്ടിലെ വൈദ്യുതി വിഛേദിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ലൈൻമാനെ സസ്പെൻഡ് ചെയ്യാൻ ഹരിപ്പാട് ഡപ്യൂട്ടി ചീഫ് എൻജിനീയർക്കു വൈദ്യുതി ബോർഡ് വിതരണവിഭാഗം ഡയറക്ടർ നിർദേശം നൽകി. അടച്ചിട്ടിരുന്ന ഈ വീടിന്‍റെ വൈദ്യുതിബിൽ യഥാസമയം അടയ്ക്കാത്തതു മൂലമാണ് കണക്‌ഷൻ വിഛേദിച്ചത്. എന്നാൽ ബിൽ അടച്ചതിനു പിന്നാലെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ഓഫിസിൽനിന്നു ലൈൻമാനു നിർദേശം നൽകിയിരുന്നു.

ഇക്കാര്യത്തിൽ ലൈൻമാൻ അലംഭാവം കാട്ടിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. മന്ത്രിയുടെ വീടാണെന്ന് അറിഞ്ഞിരുന്നില്ല. വൈദ്യുതി പുനഃസ്ഥാപിച്ചെന്നു കരുതി. അടച്ചിട്ടിരുന്ന വീടായതിനാൽ ഉറപ്പുവരുത്താൻ സാധിച്ചില്ല ഇതാണു ലൈൻമാൻ നൽകിയ വിശദീകരണം. സംഭവത്തിൽ കെഎസ്ഇബി ഹരിപ്പാട് സർക്കിൾ ഓഫിസിൽനിന്ന് ഉന്നതോദ്യോഗസ്ഥർ നൂറനാട് കെഎസ്ഇബി ഓഫിസിലെത്തി തെളിവെടുത്തിരുന്നു. നൂറനാട്ടെ മന്ത്രിയുടെ വീട്ടിലെത്തിയും പരിസരത്തുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ

0
കോഴിക്കോട്: ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ. കോഴിക്കോട് അൽ ഫാറൂഖ്...

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ – പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ്...

0
ന്യൂഡൽഹി : അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി...

ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു

0
അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു....

ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് എം വി ഗോവിന്ദൻ

0
തിരുവനന്തപുരം: ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം...