ആള് മാറി ഇന്‍സുലിന്‍ കുത്തിവെച്ചു ; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വീണ്ടും വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആള് മാറി ഇന്‍സുലിന്‍ കുത്തിവെച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്  വീണ്ടും വിവാദത്തില്‍. പ്രമേഹ രോഗിയായ സ്ത്രീക്ക് എടുക്കേണ്ട ഇന്‍സുലിന്‍, പ്രമേഹം ഇല്ലാത്ത 63കാരിക്കു കുത്തിവെയ്ക്കുകയായിരുന്നു. നഴസ് അബദ്ധം തിരിച്ചറിഞ്ഞപ്പോഴേക്കും രക്തത്തിലെ പഞ്ചാസരയുടെ അളവ് കുറഞ്ഞ് വയോധിക ദേഹം തളര്‍ന്ന അബോധാവസ്ഥയിലായി. വിവരം അറിഞ്ഞ് കൂട്ടിരിപ്പുകാര്‍ ബഹളം വെച്ചപ്പോള്‍ രോഗിക്ക് വേഗം ഭക്ഷണം കൊടുക്കാന്‍ നിര്‍ദേശിച്ച് നഴ്‌സ് തടിതപ്പുകയായിരുന്നു. 27ാം വാര്‍ഡില്‍ തിങ്കള്‍ രാത്രി 8.15നായിരുന്നു സംഭവം. 79ാം നമ്പര്‍ കിടക്കയിലുള്ള മഞ്ചങ്കോട് സ്വദേശിക്കാണ് ഇന്‍സുലിന്‍ കുത്തിവെച്ചത്.

നട്ടെല്ല് വേദനയുമായി എത്തിയതാണ് ഇവര്‍. വയോധികയ്ക്കും 78ാം നമ്പര്‍ കിടക്കയിലുള്ള രോഗിക്കും ഒരേ പേരാണ്. തൊട്ടടുത്ത കിടക്കകളില്‍ ഒരേ പേരിലുള്ളവര്‍ വന്നതു കൊണ്ട് പിഴവ് സംഭവിച്ചെന്നാണ് ജീവനക്കാര്‍ രോഗിയുടെ ബന്ധുക്കളോട് പറഞ്ഞത്. സംഭവം പുറത്തായതോടെ ആശുപത്രി അധികൃതര്‍ ഇടപ്പെട്ട് വയോധികയ്ക്കു മികച്ച ചികിത്സ നല്‍കാമെന്ന് ഉറപ്പ് നല്‍കി ബന്ധുക്കളെ അനുനയിപ്പിച്ചു. ബന്ധുക്കള്‍ പരാതി നല്‍കിയില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാല്‍ അന്വേഷിച്ച് നടപടി എടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് എ.നിസാറുദീന്‍ പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...