കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല പേരുമാറ്റത്തിന് ശുപാര്‍ശ നല്‍കിയതെന്നും ‘കൊച്ചി മെട്രോ’ എന്ന പേരില്‍ തന്നെ സര്‍വീസ് തുടരുമെന്നും കെഎംആര്‍എല്‍ അറിയിച്ചു. ഒരു സംസ്ഥാനത്ത് ഒന്നിലധികം നഗരങ്ങളില്‍ മെട്രോ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവയെല്ലാം ഒറ്റ കമ്പനി ആയിരിക്കണമെന്നാണ് കേന്ദ്രത്തിന്റെ പൊതുവായ മാര്‍ഗനിര്‍ദേശം. കേരളത്തില്‍ മറ്റ് മെട്രോ പദ്ധതികള്‍ വരുന്നതിനാലാണ് ‘കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്’ എന്ന കമ്പനിയുടെ പേര് മാറ്റുന്ന കാര്യം പരിഗണനയില്‍ വന്നത്. കമ്പനിയുടെ പേര് മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം സംസ്ഥാന സര്‍ക്കാരിനാണ്.

സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയാണെങ്കില്‍ കെഎംആര്‍എല്‍ തുടര്‍നടപടികളിലേക്ക് കടക്കില്ല.കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റയാണ് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചത്. കൊച്ചിയിലെ മെട്രോ സര്‍വീസുകള്‍ക്ക് പുറമെ സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടായിരുന്നു ശുപാര്‍ശ. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിക്കൊണ്ട് ലാഭത്തിലോടുകയാണ് കമ്പനി. കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ സ്മാര്‍ട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും. ഇതിന് പുറമെ കൊച്ചി വാട്ടര്‍ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികള്‍ തുടങ്ങിയവയും കെഎംആര്‍എല്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...