മലപ്പുറം : പത്തപ്പിരിയത്ത് ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ ഫൊയ്ജു റഹ്മാൻ – ജാഹിദ ബീഗം ദമ്പതിമാരുടെ മകൻ മസൂദലോം ആണ് മരിച്ചത്. കോഴിഫാമിൽ നിന്നാണ് കുട്ടിക്ക് അബദ്ധത്തില്‍ ഇലക്ട്രിക് ഷോക്കേറ്റത്. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ കുട്ടിയെ ഉടനെതന്നെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മലപ്പുറത്ത് ഒന്നരവയസുകാരൻ ഷോക്കേറ്റ് മരിച്ചു
RECENT NEWS
Advertisment