ഇക്കോസ്പോർട്ടിന്റെ നിർമ്മാണം വീണ്ടും തുടങ്ങി ഫോര്‍ഡ് ; കാരണം ഇതാണ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി അടുത്തിടെയാണ് വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോഴിതാ ജനപ്രിയ മോഡലായ ഇക്കോസ്‍പോര്‍ട്ടിന്‍റെ നിര്‍മ്മാണം വീണ്ടും തുടങ്ങിയിരിക്കുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ട്.

കയറ്റുമതി വിപണികൾക്കായിട്ടാണ് ഫോര്‍ഡ് ഇന്ത്യ ചെന്നൈ പ്ലാന്റിൽ ഇക്കോസ്പോർട്ട് കോംപാക്റ്റ് എസ്‍യുവിയുടെ ഉത്പാദനം പുനരാരംഭിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഉൽപാദന പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും 30,000 യൂണിറ്റുകളുടെ കയറ്റുമതി കൂടി പൂർത്തീകരിക്കാൻ ബാക്കിയുണ്ട്. 2021 അവസാനത്തോടെ ഈ ലക്ഷ്യം പൂർത്തിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോഡ് ഇന്ത്യയിലെ തൊഴിലാളി യൂണിയനും ഫോഡ് മോട്ടോർ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. മുൻപ് യോ​ഗം ചേർന്നെങ്കിലും തൊഴിലാളികളുടെ ആവശ്യങ്ങളിൽ തീരുമാനമാകാതെ യോ​ഗം പിരിഞ്ഞിരുന്നു. ഇന്ത്യയിലെ കമ്പനിയുടെ പ്ലാന്റുകൾ അടച്ചുപൂട്ടുന്നതിന്റെ ഭാ​ഗമായി തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനാണ് യോ​ഗം എന്നാണ് പുറത്തുവരുന്ന റിപ്പോർ‌ട്ടുകൾ.

ഇന്ത്യയിലെ വാഹന നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് ഫോഡ് ഇന്ത്യ സെപ്റ്റംബർ 9 നാണ് പ്രഖ്യാപിച്ചത്. ഈ വർഷം നാലാം പാദത്തോടെ വാഹന നിർമാതാവ് സനന്ദിലെ നിർമാണ പ്ലാന്റിന്റെ പ്രവർത്തനം അവസാനിപ്പിക്കും. ചെന്നൈയിലെ വാഹന, എഞ്ചിൻ നിർമ്മാണം 2022 രണ്ടാം പാദത്തോടെ നിർത്തും. സനന്ദിലെ എഞ്ചിൻ നിർമാണ പ്ലാന്റ് മാത്രമായി കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനം ചുരുങ്ങും. ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ സബ്-4 മീറ്റര്‍ എസ്‍യുവികളില്‍ ഒന്നായ ഇക്കോസ്പോര്‍ട്ട് ഇന്ത്യയിലെത്തിയിട്ട് എട്ടു വര്‍ഷം തികഞ്ഞിരുന്നു. 2013-ൽ ഇന്ത്യയിലെത്തിയ എക്കോസ്പോർട്ട് 2015 ആയപ്പോഴേക്കും രണ്ടുലക്ഷം യൂണിറ്റുകളാണ് നിരത്തുകളിലെത്തിയത്. ഇന്ത്യയിൽ നിർമിക്കുന്ന എക്കോസ്പോർട്ട് 40 ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഫോർഡിന്റെ ജന്മനാടായ അമേരിക്കയിലേക്കും 2016 മുതൽ ഇന്ത്യയിൽ നിർമിച്ച എക്കോസ്പോർട്ടുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

2018 ൽ ആണ് ഈ വാഹനം ആദ്യമായി മുഖം മിനുക്കി എത്തുന്നത്. 2020 ജനുവരിയില്‍ ബിഎസ്6 പതിപ്പും എത്തി. 1.5 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 118 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്‍പീഡ് മാന്വല്‍ ട്രാന്‍സ്‍മിഷന്‍ സ്റ്റാന്‍ഡേഡാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷണലായി ലഭിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഡിസിഐ ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു. 2021 എക്കോസ്പോര്‍ട്ടിനെ അടുത്തിടെയാണ് ഫോര്‍ഡ് അവതരിപ്പിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...