കായംകുളം : മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. കായംകുളം ചിറക്കടവം കൂന്തോളില് തെക്കേത്തറയില്‍ വിശ്വംഭരന് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. മാവില്‍ കയറി ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഷോക്കേറ്റ് മരത്തില്‍ കുടുങ്ങി കിടന്ന വിശ്വംഭരനെ കായംകുളം അഗ്നിശമനസേനയില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ ഇന്‍ ചാര്‍ജ് സി.പി. ജോസ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ എസ്.വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് താഴെയിറക്കിയത്. വിശ്വംഭരനെ ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.