ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​മ്പൂര്‍ണ്ണ ലോ​ക്ഡൗ​ണി​ലേ​ക്ക് ; 15 ജി​ല്ല​ക​ള്‍ ഇന്ന് അ​ര്‍​ധരാ​ത്രി മു​ത​ല്‍ പൂര്‍ണമായി അടച്ചിടും

For full experience, Download our mobile application:
Get it on Google Play

ല​ക്നോ : കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​മ്പൂര്‍ണ്ണ ലോ​ക് ഡൗ​ണി​ലേ​ക്ക്. 15 ജി​ല്ല​ക​ള്‍ പൂര്‍ണ​മാ​യി അ​ട​ച്ചി​ടാ​ന്‍ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടു. ഏ​പ്രി​ല്‍ 13 വ​രെ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് പൂര്‍ണമാ​യും അ​ട​ച്ചി​ടാ​നാ​ണ് ഉ​ത്ത​ര​വ്. ഇന്ന് അ​ര്‍​ധരാ​ത്രി മു​ത​ല്‍ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

ല​ക്നോ, ആ​ഗ്ര, ഗാ​സി​യാ​ബാ​ദ്, നോ​യി​ഡ, കാ​ണ്‍​പു​ര്‍‌, വാരാണാ​സി, ശ്യാ​മ്‌​ലി, മീ​റ​റ്റ്, ബ​രേ​ലി, ബു​ല​ന്ദ​ഷ​ര്‍, ഫി​റോ​സാ​ബാ​ദ്, മ​ഹാ​രാ​ജ്ഗ​ഞ്ച്, സി​താ​പു​ര്‍, ഷ​ഹാ​ര​ന്‍​പു​ര്‍, ബ​സ്തി എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് സ​മ്പൂര്‍ണ്ണ ക​ര്‍​ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഒ​രു ത​ര​ത്തി​ലു​ള്ള ക​ട​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കി​ല്ല. അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ വീ​ട്ടി​ലെ​ത്തി​ച്ചു ന​ല്‍​കും. ആ​രെ​യും വീ​ടു​വി​ട്ട് പു​റ​ത്തേ​ക്കി​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ഏ​പ്രി​ല്‍ 13 ന് ​സ്ഥി​തി​ഗ​തി​ക​ള്‍ വീ​ണ്ടും പ​രി​ശോ​ധി​ക്കും. ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ ക​ര്‍​ഫ്യൂ നീ​ട്ടി​യേ​ക്കു​മെ​ന്നാ​ണ് റിപ്പോര്‍ട്ടുക​ള്‍.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ 37 ജി​ല്ല​ക​ളി​ല്‍ കൊ​റോ​ണ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്തെ ആ​കെ രോഗബാധി​ത​രു​ടെ എ​ണ്ണം 326 ആ​യി ഉ​യ​ര്‍​ന്നു. ഇ​തി​ല്‍ 166 പേ​രും ത​ബ്‌​ലി​ഗ് സ​മ്മേ​ള​നം ക​ഴി​ഞ്ഞ് എ​ത്തി​യ​വ​രാ​ണ്. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് മൂ​ന്ന് മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...