Thursday, May 15, 2025 3:26 pm

2035 ഓടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വർദ്ധിക്കുമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: 2035ടെ രാജ്യത്തുല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ നല്ലൊരു ഭാ​ഗം ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനമായ ഐകെഐജിഎഐ മാനേജര്‍ ഹോള്‍ങിഡിങ്‌സിങ്ങാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. വരും വര്‍ഷങ്ങളില്‍ ഇവികളുടെ ആവശ്യകത വർധിക്കും. കൂടാതെ 2035 ഓടെ ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ 6 മുതല്‍ 8.7 ശതമാനം വരെ ഇലക്ട്രിക് വാഹനങ്ങള്‍(ഇവി) ചാര്‍ജ് ചെയ്യുന്നതിന് ഉപയോഗിക്കും. ഇവികളുടെ വര്‍ധിച്ചുവരുന്ന ആവശ്യകത ആഗോള വൈദ്യുതി ഉപഭോഗത്തില്‍ അവയുടെ പങ്ക് 2023 ലെ 0.5 ശതമാനത്തില്‍ നിന്ന് 2035 ല്‍ 8.1 ശതമാനത്തിനും 9.8 ശതമാനത്തിനും ഇടയില്‍ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2023-ല്‍, ലോകത്തെ കാര്‍ വില്‍പ്പനയുടെ 18 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. ഇതില്‍ പകുതിയിലധികവും ചൈനയില്‍ നിന്നാണ്. ഇവികളുടെ ഉപയോഗത്തിലെ ദ്രുതഗതിയിലുള്ള വര്‍ദ്ധനവ് ആഗോള വൈദ്യുതി ഉപഭോഗത്തിലും കാര്യമായ സ്വാധീനം ചെലുത്തും.

കൂടുതല്‍ പേര്‍ ഇവി വാഹനങ്ങളിലേക്ക് മാറുന്നതിനാല്‍ വൈദ്യുതി ആവശ്യങ്ങള്‍ കാര്യക്ഷമമായി നിറവേറ്റുന്നതിന് ഊര്‍ജ്ജ മേഖലയ്ക്ക് ശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന താപനില അടുത്ത ദശകത്തില്‍ എയര്‍ കണ്ടീഷണറുകളുടെ (എസി) ആവശ്യം കുത്തനെ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2030-ഓടെ രാജ്യത്തെ എസികളുടെ ആവശ്യം ഇരട്ടിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞു

0
തൃശൂര്‍: തൃശൂർ പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞു. ആനക്കുട്ടിക്ക്...

പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

0
പാലക്കാട്: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ...

ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം

0
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ...

പാകിസ്താൻ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് കേന്ദ്ര ​പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

0
ശ്രീനഗർ: പാകിസ്താൻ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് കേന്ദ്ര ​പ്രതിരോധ മന്ത്രി രാജ്നാഥ്...