ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയില്‍ നഗരസഭാ ഷോപ്പിങ് കോംപ്ലക്സ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയില്‍ നഗരസഭാ ഷോപ്പിങ് കോംപ്ലക്സ്. കെട്ടിടത്തിന്റെ ഒന്നുംരണ്ടും നിലകളുടെ ഷെയ്ഡിന്റെ സിമന്റുപാളികൾ അടർന്നുവീഴുന്നുണ്ട്. മൂന്നുനില കെട്ടിടത്തിന്റെ താഴത്തെനിലയിൽ ഏതാനും വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഒഴിഞ്ഞുകിടക്കുന്ന മുകളിലെ രണ്ടുനിലയിൽ കമ്പി തെളിഞ്ഞ ഷെയ്ഡും മേൽക്കൂരയുടെ ഭാഗങ്ങളും അടർന്നു വീഴാവുന്ന നിലയിലാണ്. കെട്ടിടം അൺഫിറ്റാണെന്ന് എൻജിനീയറിങ് വിഭാഗം നേരത്തേ വിലയിരുത്തിട്ടുണ്ട്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് തുക അനുവദിച്ചിരുന്നെങ്കിലും കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമിക്കുന്നതാണ് മെച്ചമെന്നതിനാൽ അത് ചെലവഴിച്ചില്ല. കെട്ടിടത്തിന് നാല്പതിലേറെ വർഷത്തെ പഴക്കമുണ്ട്. നേരത്തേ ഫാസ്റ്റ് ട്രാക്ക് കോടതിയും ഒരുമുറിയിൽ എൻ.എച്ച്.എം. ഡിസ്പെൻസറിയും പ്രവർത്തിച്ചിരുന്നു. ഡിസ്പെൻസറി പിന്നീട് കുമ്പഴയിലേക്ക് മാറ്റി. നഗരസഭയുടെ പുതിയ പദ്ധതിയിൽ ഈ കെട്ടിടം പൊളിച്ചുനീക്കി ജില്ലാ ആസ്ഥാനത്തിന്റെ കേന്ദ്രം എന്ന നിലയിൽ മനോഹരവും ആകർഷണീയവും ആയ കേന്ദ്ര ചത്വരം നിർമിക്കാനാണ് നിർദേശം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...