പത്തനംതിട്ട : ഇലക്ട്രിക്കൽ & പ്ലംബിംഗ് വർക്കേഴ്സ് അസോസിയേഷൻ പത്തനംതിട്ട
ജില്ലാ കമ്മിറ്റി രൂപീകരണവും ഇലക്ട്രീഷ്യൻ പ്ലംബർ മീറ്റും കോന്നിയിൽ നടന്നു.
കോന്നി പ്രിയദർശിനി പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ അശ്വനികുമാർ നിർവഹിച്ചു.
ഇപിഡബ്യുഎ സംസ്ഥാന പ്രസിഡന്റ് ബാബു കോഴിക്കോട് അദ്ധ്യക്ഷത വഹിച്ച
ചടങ്ങിൽ മാധ്യമ പ്രവർത്തകൻ ശശി നാരായണൻ അംഗങ്ങൾക്കുള്ള
ഐഡൻന്റിറ്റി കാർഡ് വിതരണം നിർവഹിച്ചു.
സംസ്ഥാന സെക്രട്ടറി റഫീക്ക് കാസർഗോഡ്, രാജേഷ് വർക്കല, ഷിബൻ തൃശ്ശൂർ, ശ്രീജിത്ത് പാലക്കാട്, സക്കറിയാമാത്യു എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജില്ലാ പ്രസിഡന്റ് റഹീം മഹാൻ, ജില്ലാ സെക്രട്ടറി സുനിൽ ചാക്കോ, ജില്ലാ ട്രഷറർ സുമേഷ്, ജോയിന്റ് സെക്രട്ടറി ബാബു വികെ, വൈസ് പ്രസിഡന്റ് സുജിത്ത് എന്നിവർ ഉൾപ്പെടെ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും
തെരഞ്ഞെടുത്തു. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 80ഓളം പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























