14 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ് ; മൂന്ന് വർഷമായി വനത്തിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിലായി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ബന്ധുവായ 14 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ മൂന്ന് വർഷമായി വനത്തിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിലായി. ഇടുക്കി മഞ്ചുമല വണ്ടിപ്പെരിയാറിൽ സത്രം എന്ന സ്ഥലത്തെ താമസക്കാരനായ സുരേഷ് എന്ന് വിളിക്കുന്ന ജോയി (26) ആണ് പമ്പ പോലീസിൻ്റെ പിടിയിലായത്. 2020 നവംബർ മാസം 22 ന് വെളുപ്പിന് പ്രാഥമിക ആവശ്യത്തിനായി വീടിന് പുറത്തിറങ്ങിയ പെൺകുട്ടിയെ പുറത്ത് പതിയിരുന്ന പ്രതിയും വണ്ടിപ്പെരിയാർ സ്വദേശിയായ കരുമാടി എന്ന് വിളിക്കുന്ന രതീഷും ചേർന്ന് തട്ടിക്കൊണ്ട് പോവുകയായിരുന്നു.

ഒന്നാം പ്രതി ജോയി കുട്ടിയുടെ മുഖം ബലമായി പൊത്തിപ്പിടിക്കുകയും ഇരുവരും ചേർന്ന് ബലമായി റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ കയറ്റി വണ്ടിപ്പെരിയാറിലെ ജോയിയുടെ വീട്ടിൽ എത്തിക്കുകയുമായിരുന്നു. പിന്നീട് 2021 സെപ്തബർ 6 വരെയുള്ള കാലയളവിൽ ഇവിടെവെച്ചും വനത്തിനുള്ളിലെ പലയിടങ്ങളിലായുള്ള ഷെഡ്ഡുകളിൽ കൊണ്ടുപോയും ബലാത്സംഗം ചെയ്യുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തു. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധു പമ്പ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ റാന്നി ഡി വൈ എസ് പി അന്വേഷണം ഏറ്റെടുക്കുകയും വനത്തിൽ വ്യാപകമായ തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.

2021 സെപ്തബർ 7 ന് പെൺകുട്ടി വീട്ടിലെത്തുകയും വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ശാരീരിക അസ്വസ്ഥത ഉള്ളതായി പെൺകുട്ടി വെളിപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ എസ് സി പ്രമോട്ടറുടെ സാന്നിധ്യത്തിൽ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രുഷ നൽകുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ പ്രതി ജോയി ലൈംഗീകമായി പീഡിപ്പിക്കുകയും ശാരീരിക ഉപദ്രവം ചെയ്യുകയും ചെയ്തതായി പെൺകുട്ടി മൊഴി നൽകി. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ വൈദ്യ പരിശോധനയിലും പെൺകുട്ടി പലതവണ ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായതിനെ തുടർന്ന് ദേഹോപദ്രവമേൽപ്പിക്കൽ, ബലാത്സംഗം, എന്നീ കുറ്റങ്ങളും പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്ത് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിക്കായുള്ള തിരച്ചിലിനിടെ വനത്തിൽ പോലീസ് സംഘം കുടുങ്ങിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്. മലംപണ്ടാര വിഭാഗക്കാരനായ പ്രതി, ഉൾവന മേഖലകളിൽ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടെ കഴിഞ്ഞ ദിവസം പോലീസിൻ്റെ പിടിയിലാവുകയായിരുന്നു. കേസിലെ രണ്ടാം പ്രതി കരുമാടി എന്ന രതീഷിനായുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...