ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർവൈസെഴ്സ് അസോസിയേഷൻ ഓഫ് കേരള ജില്ലാ സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർവൈസെഴ്സ് അസോസിയേഷൻ ഓഫ് കേരള പത്തനംതിട്ട ജില്ലാ സമ്മേളനം ടൗൺ ഹാളിൽ ( സദാനന്ദ പൈ നഗറിൽ) വെച്ച് നടത്തി. യൂണിയൻ പ്രസിഡണ്ട് വി ആർ സുലോചനൻറെ അധ്യക്ഷതയിൽ സി ഐ റ്റി യൂ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ അനിൽ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിൻറെ വൈദ്യുത മേഖല സ്വകാര്യവത്കരണം ഈ രംഗത്തെ തൊഴിലാളികളെയും വൈദ്യുത ഉപയോക്താക്കളേയും സാരമായി ബാധിക്കും. ഈ മേഖലയിലെ തൊഴിൽ സുരക്ഷിതത്വവും തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. തൊഴിലാളികൾക്ക് ഇൻഷുറൻസ് സംഘടിത ശക്തി കൊണ്ടുമാത്രമേ നേടിയെടുക്കാൻ സാധിക്കുകയുള്ളൂവെന്നും ജില്ലയിൽ തൊഴിലാളികൾ സംഘടിത ശക്തിയായി മാറണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജില്ലാ സെക്രട്ടറി എ രാജൻ റാവുത്തർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി വി കെ അരവിന്ദാക്ഷൻ സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി എ രാജൻ റാവുത്തർ പ്രവർത്തനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി ഐ റ്റി യൂ ജില്ലാ വൈസ് പ്രസിഡന്റ് സക്കിർ, സി പി ഐ (എം ) ഏരിയ സെക്രട്ടറി പി ആർ പ്രദീപ്, ഇ ഡബ്ലിയു ഇ എസ് എ സംസ്ഥാന ജോയിന്റ് സെക്രട്ടറി സുരേഷ്‌ കുമാർ, എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജയരാജൻ എ വി പ്രവർത്തകർക്കു ക്ലാസ് എടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...