മുണ്ടോൻമൂഴിയിൽ റോഡരുകിൽ മിറർ സ്ഥാപിക്കണം ; ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ മുണ്ടോൻമൂഴിയിൽ അപകടകരമായ വളവിൽ മിറർ സ്ഥാപിക്കണം എന്ന ആവശ്യം ശക്തമാകുന്നു. മുണ്ടോൻമൂഴി ഭാഗത്ത് പാലത്തിലേക്ക് കയറുന്നതിന് മുൻപുള്ള കൊടും വളവിൽ നിന്നാണ് മണ്ണീറ റോഡിലേക്ക് തിരിയുന്നത്. എന്നാൽ കോന്നിയിൽ നിന്നും വരുന്ന വാഹനം മണ്ണീറ ഭാഗത്തേക്ക് പോകുംമ്പോൾ തണ്ണിത്തോട് ഭാഗത്ത് നിന്നും വളവ് തിരിഞ്ഞ് വരുന്ന വാഹനവും തമ്മിൽ കൂട്ടി ഇടിക്കുവാൻ ഉള്ള സാധ്യതയും ഏറെയാണ്.

കൊടും വളവിൽ വാഹന ഡ്രൈവർമാർക്ക് തമ്മിൽ കാണുവാൻ സാധിക്കാത്തത് ആണ് അപകട സാധ്യത വർധിപ്പിക്കുന്നത്. മുണ്ടോൻമൂഴി വെയ്റ്റിങ് ഷെഡിന് സമീപത്ത് മിറർ സ്ഥാപിച്ചാൽ പ്രശ്നത്തിന് പരിഹാരം കാണുവാൻ സാധിക്കും. മണ്ണീറ കുട്ട വഞ്ചി സവാരി കേന്ദ്രത്തിലേക്കും മണ്ണീറ വെള്ളചാട്ടത്തിലേക്കും നിരവധി വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ആണ് ദിവസേന വന്നു പോകുന്നത്. റോഡിലെ ഈ വളവ് ശ്രദ്ധയിൽ പെടാതെ ആദ്യമായി ഈ സ്ഥലത്ത് വരുന്ന ആളുകൾ അപകടത്തിൽ പെടുന്നതിന് വലിയ സാധ്യതയാണ് ഉള്ളത്. വിഷയത്തിൽ പൊതുമരാമത്ത് റോഡ് വിഭാഗം അടിയന്തര നടപടി സ്വീകരിക്കണം എന്നും ആവശ്യമുയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...