ഒരു പാമ്പിനെ തേടിപ്പോയി ; കിട്ടിയത് മൂന്ന് പെരുമ്പാമ്പുകളെ! കൈയടി നേടി സർപ്പ വോളന്റിയർ മാത്തുക്കുട്ടി ​

For full experience, Download our mobile application:
Get it on Google Play

റാന്നി : ഒരു പാമ്പിനെ പിടികൂടാൻ ചെന്നിടത്തുനിന്ന് മൂന്ന് പെരുമ്പാമ്പുകളെ സുരക്ഷിതമായി പിടികൂടി ഉതിമൂട് സ്വദേശിയും സർപ്പ വോളന്റിയറുമായ മാത്തുക്കുട്ടി നാട്ടിലെ താരമാകുന്നു. ശനിയാഴ്ച രാത്രി ഇടപ്പാവൂര്‍ ചിറപ്പുറത്താണ് സംഭവം. ചിറപ്പുറം ഭാഗത്ത് ഒരു പെരുമ്പാമ്പിനെ കണ്ടെന്ന വിവരമറിഞ്ഞാണ് വനംവകുപ്പിന്റെ അംഗീകൃത പാമ്പ് പിടുത്തക്കാരനായ മാത്തുക്കുട്ടി സ്ഥലത്തെത്തിയത്. എന്നാൽ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ വലിയ പാമ്പിന് പുറമെ രണ്ട് പെരുമ്പാമ്പ് കുഞ്ഞുങ്ങളെക്കൂടി കണ്ടെത്തുകയായിരുന്നു. മൂന്നിനെയും മാത്തുക്കുട്ടി സാഹസികമായി പിടികൂടി. നാട്ടുകാരുടെ ആശങ്ക അകറ്റി വനംവകുപ്പിന്റെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ഇവയെ പിടികൂടിത്. പിടികൂടിയ പാമ്പുകളെ പിന്നീട് വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിന് കൈമാറി. ജനവാസ മേഖലയിൽ ഭീതി പരത്തിയ പാമ്പുകളെ കൃത്യസമയത്ത് വകവരുത്താതെ സുരക്ഷിതമായി പിടികൂടിയ മാത്തുക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അഭിനന്ദിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...