ലഹരിക്കെതിരെ ഫുഡ്ബോൾ ആവേശം : റാന്നിയിൽ നാളെ ബഹുജന റാലി സംഘടിപ്പിക്കുന്നു ​

For full experience, Download our mobile application:
Get it on Google Play

റാന്നി : “ഫുഡ്ബോളാണ് ലഹരി” എന്ന സന്ദേശമുയർത്തിക്കൊണ്ട് റാന്നി ഗ്രാമപഞ്ചായത്തും റാന്നി എം.എസ്. ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി നാളെ റാന്നിയിൽ ബഹുജന റാലി സംഘടിപ്പിക്കുന്നു. ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാൻ’, ലോകകപ്പ് ഫുട്ബോൾ ആവേശം എന്നിവയുടെ സാരാംശങ്ങൾ ഉൾക്കൊണ്ടാണ് റാലി വിഭാവനം ചെയ്തിരിക്കുന്നത്. രാവിലെ 9.30-ന് പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന റാലി എം.എസ്. സ്കൂൾ ഗ്രൗണ്ടിൽ സമാപിക്കും. ലഹരി എന്ന വിപത്തിനെതിരെ കായികരംഗത്തിന്റെ കരുത്തും ഫുട്ബോളിനോടുള്ള കൗമാരത്തിന്റെ ആവേശവും ഉയർത്തിക്കാട്ടുകയാണ് റാലിയുടെ ലക്ഷ്യം. വിവിധ സാമൂഹിക-വിദ്യാഭ്യാസ സംഘടനകളുടെ വൻപങ്കാളിത്തം റാലിയിൽ ഉണ്ടാകും. സ്കൂളിലെ എസ്.പി.സി, എൻ.എസ്.എസ്, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ വിഭാഗങ്ങൾക്കൊപ്പം പ്രദേശത്തെ ഹരിതകർമ്മസേന, കുടുംബശ്രീ പ്രവർത്തകരും റാലിയിൽ അണിനിരക്കും.നാടിന്റെ നന്മയ്ക്കായി സംഘടിപ്പിക്കുന്ന ഈ ലഹരിവിരുദ്ധ കായിക റാലിയിൽ മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...