മുന്നറിയിപ്പ് ലംഘിച്ച് അതിക്രമിച്ചു കടന്ന യുവാക്കൾ വനത്തിനുളളിൽ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

ആര്യങ്കാവ് : മുന്നറിയിപ്പ് ലംഘിച്ച് അതിക്രമിച്ചു കടന്ന യുവാക്കൾ വനത്തിനുളളിൽ കുടുങ്ങി. ബൈക്കിൽ ട്രക്കിങ്ങിനെത്തിയ യുവാക്കളാണ് വഴി തെറ്റി വനത്തിൽ കുടുങ്ങിയത്. യുവാക്കളെ വനപാലക സംഘം രക്ഷപെടുത്തി. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ ജയേഷ് (30), രോഹിത് (30) എന്നിവരാണ് വനത്തിൽ അകപ്പെട്ടത്. ആര്യങ്കാവ് വനത്തിനുള്ളിലെ രാജാത്തോട്ടത്തിലാണ് ഇരുവരും കുടുങ്ങിയത്. ശനിയാഴ്ച വൈകിട്ട് നാല്‌ മണിയോടെ കാട് കയറിയ ശേഷം തിരിച്ചിറങ്ങുമ്പോഴാണ് വഴി തെറ്റി ഉൾവനത്തിൽ പെട്ടു പോയത്. മൊബൈൽ ഫോണിലൂടെ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചതോടെ മൊബൈൽ ടവർ സിഗ്നൽ ലക്ഷ്യമാക്കി നടത്തിയ തിരച്ചിലിൽ ഇരുവരെയും കണ്ടെത്തി. രാത്രി ഒമ്പത് മണിയോടെ പുറത്തെത്തിച്ചു. റിസർവ് വനമേഖലയിൽ പ്രവേശിക്കരുതെന്നും അനധികൃതമായി പ്രവേശിച്ചാൽ ശിക്ഷാർഹമാണെന്നുമുള്ള അറിയിപ്പ് അവഗണിച്ചാണ് ഇവർ വനത്തിൽ കയറിയത്. മുന്നറിയിപ്പ് ബോർഡിന്റെ മുന്നിലൂടെയാണ് കടന്നത്. അനധികൃതമായി റിസർവ് വനത്തിൽ പ്രവേശിച്ചതിന് ഇരുവർക്കും എതിരെ നടപടിയെടുക്കുമെന്ന് വനം അധികൃതർ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...