വൈദ്യുതി ബില്ലിൽ മീറ്റർ വാടക കുറയും ; ഒക്‌ടോബർ 15 മുതലുള്ള ഉപഭോക്‌തൃ സേവനങ്ങൾക്ക്‌ ജിഎസ്‌ടി ഇളവ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വൈദ്യുതി ബില്ലിലെ മീറ്റർ വാടകയിൽനിന്ന്‌ കെഎസ്‌ഇബി 18 ശതമാനം ജിഎസ്‌ടി ഒഴിവാക്കും. 15 മുതൽ നടപ്പാക്കും. നിലവിലുള്ള ഉപയോക്താക്കൾക്കും 15നുശേഷം നൽകിയ പുതിയ കണക്ഷനും അപേക്ഷാ ഫീസ് ഉൾപ്പെടെയുളള സേവനങ്ങളിൽ ഇളവുണ്ടാകും. സംസ്ഥാനത്ത്‌ 1,26,87,037 സിംഗിൾ ഫേസ്‌ ഉപയോക്താക്കളും 12,74,456 ത്രീഫേസ്‌ ഉപയോക്താക്കളുമാണുള്ളത്‌. ത്രീ ഫെയ്സ് കണക്ഷന്‌ മീറ്റർ വാടകയായി 30 രൂപ നൽകുന്നവർ കേന്ദ്ര–-സംസ്ഥാന ജിഎസ്ടി വിഹിതമായി 5.40 രൂപ അധികമായി നൽകണമായിരുന്നു. ഇനിമുതൽ ബില്ലിൽ 5.40 രൂപ കുറയും. ആറുരൂപ മുതൽ 1000 രൂപവരെ മീറ്റർ വാടകയുള്ള പുനരുപയോഗ ഊർജ ഉപയോക്താക്കൾ ഉൾപ്പടെ വിവിധ വിഭാഗം ഉപഭോക്താക്കൾക്കും തുക ഇളവുണ്ടാകും. “ഒരുമ നെറ്റ്‌’ മുഖേന നൽകുന്ന മിക്ക സേവനങ്ങൾക്കും ജിഎസ്‌ടി ഒഴിവാക്കി. മീറ്റർ മാറ്റിസ്ഥാപിക്കൽ, ലൈൻ മാറ്റൽ, പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷ, ഡൂപ്ലിക്കേറ്റ്‌ ബില്ലുകൾ തുടങ്ങി 18 ശതമാനം ജിഎസ്ടി ബാധകമായിരുന്ന എല്ലാ ഇടപാടുകൾക്കും ഇളവ്‌ നൽകും. എന്നാൽ സൗരോർജ പ്ലാന്റുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും ടെണ്ടർ ഫോമിനും എൽഇഡി ബൾബ്‌–-സ്ക്രാപ്പ്‌ വിൽപനയ്‌ക്കും ജിഎസ്‌ടി തുടരും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി....

ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...