സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു ; വൻ പ്രതിസന്ധിയിൽ കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സംസ്ഥാനത്ത് അമിത ലോഡ് വഹിക്കുന്നതിന് പിന്നാലെ ട്രാൻസ്ഫോർമറുകൾ പണിമുടക്കുന്നത് ഇപ്പോൾ പതിവാകുന്നു. വൈദ്യുതി ഉപഭോഗം പ്രതിദിനം കുതിച്ചുയരുന്നതിനാൽ അമിത ലോഡിൽ ട്രാൻസ്ഫോർമറുകൾ കേടാവുകയാണ്. പക്ഷെ ഇതിന് ആവശ്യമായ സംവിധാനമൊരുക്കുന്നതിനോ പ്രശ്‌നം പരിഹരിക്കാനോ കഴിയാതെ വലയുകയാണ് കെഎസ്ഇബി. നിലവിൽ ട്രാൻസ്‌ഫോർമറുകളും പുതിയ മീറ്ററും സെക്ഷൻ ഓഫീസുകളിൽ ലഭ്യമല്ല. വ്യവസായ-വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കണക്ഷന് വേണ്ടി പണമടച്ച് കാത്തു നിൽക്കുന്നുവെന്നല്ലാതെ നടപടിയിൽ പുരോഗതിയില്ല.

വ്യാവസായിക-വാണിജ്യ മേഖലകളിൽ ഭൂരിഭാഗവും പകൽ സമയങ്ങളിലെ വൈദ്യുതി ഉപഭോഗം ഏറെയുള്ളവ ആയതിനാൽ വൻ തുകയാണ് കെഎസ്ഇബിയ്‌ക്ക് നഷ്ടമാകുന്നത്. പുതിയ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കുകയോ അല്ലെങ്കിൽ പഴയ ട്രാൻസ്‌ഫോർമറുകളുടെ ശേഷി വർദ്ധിപ്പിക്കുകയോ ചെയ്താൽ മാത്രമാകും പ്രതിസന്ധിക്ക് പരിഹാരമാകുക. എന്നാൽ ട്രാൻസ്‌ഫോർമറുകൾക്കും എനർജി മീറ്ററുകൾക്കും ഉണ്ടായിരിക്കുന്ന ക്ഷാമം വലിയ പ്രതിസന്ധിക്ക് കാരണമാകുകയാണെന്ന് അധികൃതർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....