വൈദ്യുതി ഉപയോഗം വർധിക്കുന്നു ; ഉത്തരമലബാർ ലോഡ് ഷെഡിങ്ങിലേക്ക് നീങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ഉയർന്ന വൈദ്യുതിലോഡിൽ കേരളം വിയർക്കുമ്പോൾ ഉത്തരമലബാർ അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നീങ്ങുന്നു. വെള്ളിയാഴ്ച 220 കെ.വി. ലൈനിൽ തകരാർ വന്നപ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ രാത്രി 11 വരെ വൈദ്യുതി നിയന്ത്രിച്ചു. കാഞ്ഞിരോട്-അമ്പലത്തറ 220 കെ.വി. ലൈനാണ് ഡ്രിപ്പായത്. തളിപ്പറമ്പ് കുപ്പത്ത് ഇൻസുലേറ്റർ കത്തിയതാണ് കാരണം. കാഞ്ഞിരോട്-തളിപ്പറമ്പ് വഴി മൈലാട്ടി 220 കെ.വി. ലൈനിലേക്ക് വൈദ്യുതി കടത്തിവിട്ടെങ്കിലും ലോഡ് താങ്ങാനായില്ല. അതിനാൽ രാത്രി 11 വരെ വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തി. ഉത്തരമലബാറിൽ വൈദ്യുതി പ്രസരണംചെയ്യുന്ന കാഞ്ഞിരോട് 220 കെ.വി. സബ്‌സ്റ്റേഷനിൽ 490 മെഗാവാട്ട് രേഖപ്പെടുത്തി. സർവകാല റെക്കോഡാണിത്. മാർച്ചിൽ 456 മെഗാവാട്ടായിരുന്നു ഉയർന്ന ലോഡ്.

മുൻവർഷങ്ങളിൽ ഇത് ശരാശരി 360 മെഗാവാട്ട് മാത്രമായിരുന്നു. കഴിഞ്ഞവർഷം ഏപ്രിലിൽ രേഖപ്പെടുത്തിയ 362 മെഗാവാട്ടിനേക്കാൾ 128 മെഗാവാട്ടാണ് ഇപ്പോൾ അധികം വന്നത്. കേരളത്തിലെ വൈകിട്ടുള്ള കൂടിയ (പീക്ക്) ഉപയോഗവും കനത്തു. ഇത് 5353 മെഗാവാട്ടായി ഉയർന്നു. മാർച്ചിൽ 5150 മെഗാവാട്ടായിരുന്നു രേഖപ്പെടുത്തിയത്. 4032 മെഗാവാട്ടാണ് ഇപ്പോൾ പകലത്തെ കൂടിയ ഉപയോഗം. 3874 മെഗാവാട്ടായിരുന്നു മാർച്ചിൽ രേഖപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...