മാലിന്യത്തിൽ നിന്ന് വൈദ്യുതി ; തീരുമാനം എങ്ങുമെത്തിയില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ഏഴു ജില്ലകളിൽ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് എടുത്ത തീരുമാനം എങ്ങുമെത്തിയില്ല. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കൊല്ലം, മലപ്പുറം ജില്ലകളിൽ സ്വകാര്യ പങ്കാളിത്തത്തോടെ പ്ലാന്റുകൾ സ്ഥാപിച്ച് 5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനായിരുന്നു തീരുമാനം.

മലിനീകരണമില്ലാതെ ശാസ്ത്രീയമായി മാലിന്യ സംസ്കരണം നടത്താനും അതിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനും കഴിയുന്ന സാങ്കേതിക വിദ്യയാണ് പ്രയോജനപ്പെടുത്തുകയെന്ന് അന്നു വൈദ്യുതി മന്ത്രി ആയിരുന്ന എം.എം.മണി അറിയിച്ചിരുന്നു. മാലിന്യത്തിൽ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 10 മുതൽ 15 രൂപ വരെ ഉൽപാദനച്ചെലവ് വരും. സാധാരണ ഗതിയിൽ ഉപയോക്താക്കൾക്ക്

താങ്ങാൻ സാധിക്കുന്ന വിലയല്ല ഇത്. എന്നാൽ മാലിന്യം കൈകാര്യം ചെയ്യുന്നതിന്‍റെ ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണമെന്ന് നിർദേശിച്ച വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, യൂണിറ്റിന് 6.50 രൂപയേ വില അനുവദിച്ചുള്ളൂ. ഉൽപാദകരിൽ നിന്ന് ഈ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ വൈദ്യുതി ബോർഡ് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കോഴിക്കോട്ടും ബ്രഹ്മപുരത്തും പ്ലാന്റ് സ്ഥാപിക്കാൻ ചിലർ മുന്നോട്ടു വന്നിരുന്നു. എന്നാൽ ബ്രഹ്മപുരത്തെ പദ്ധതി ഇടയ്ക്കു വെച്ച് മുടങ്ങി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...