ഏറ്റുമാനൂരിൽ ബസിന്‍റെ നിയന്ത്രണം വിട്ടു ; കടയിലേക്ക് ഇടിച്ചുകയറി അപകടം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഏറ്റുമാനൂർ പാറോലിക്കലിൽ സ്വകാര്യ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് അപകടത്തിൽ പെട്ടു. ഇരുപതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. ബസിലുണ്ടായിരുന്ന യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു. പിറവം കോട്ടയം റൂട്ടിൽ ഓടുന്ന ജയ് മേരി ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഇടിച്ചുകയറി അപകടം നടന്ന സ്ഥലത്തെ ഒരു ചായക്കട പൂർണമായി തകർന്നു.

കടയിൽ ആളില്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി. ഇന്ന് രാവിലെ 10.50 ഓടെയാണ് അപകടം നടന്നതെന്ന് വ്യക്തമാകുന്ന സമീപത്തെ സിസിടിവി ദൃശ്യം പുറത്തുവന്നു. ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് സന്നിവാതത്തിന്‍റെ അസ്വസ്ഥത ഉണ്ടായെന്നാണ് ലഭിക്കുന്ന വിവരം. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു. 37 വയസുകാരനായ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...