അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുത മീറ്റർ റീഡിംഗ് ; അറിയിപ്പുമായി കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുത മീറ്റർ റീഡിംഗുമായി ബന്ധപ്പെട്ട അറിയിപ്പുമായി കെഎസ്ഇബി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി റീഡിംഗ്, ബില്ലിംഗ് എന്നിവ സംബന്ധിയായ വ്യവസ്ഥ – 111പ്രകാരം രണ്ട് ബില്ലിംഗ് കാലയളവുകൾക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാൽ നോട്ടീസ് നൽകണമെന്നും പരിഹാരമായില്ലായെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി പറഞ്ഞു.

ദീർഘ കാലത്തേക്ക് വീട്/ സ്ഥാപനം പൂട്ടിപോകുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ ഒഴിവാക്കുന്നതിനുള്ള സൗകര്യം ഇപ്പോൾതന്നെ നിലവിലുണ്ട്. വിവരം അറിയിക്കുന്ന പക്ഷം പ്രത്യേക റീഡിംഗ് എടുക്കുന്നതിനും ആവശ്യമായ തുക മുൻകൂറായി അടക്കുന്നതിനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്. കൂടാതെ എല്ലാ വൈദ്യുതി ഉപഭോക്താക്കളും റീഡിംങ് എടുക്കാൻ സൗകര്യപ്രദമായ രീതിയിൽ എനർജി മീറ്ററുകൾ സ്ഥാപിക്കേണ്ടതാണ്. യഥാസമയം മീറ്റർ റീഡിംഗ് ലഭ്യമാക്കുന്നതിനും ചട്ടപ്രകാരമുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുൾപ്പടെയുള്ള നടപടികൾ ഒഴിവാക്കുന്നതിനും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...