ചേത്തയ്ക്കല്‍-കൂത്താട്ടുകുളം എം.എല്‍.എ റോഡില്‍ വൈദ്യുതി തൂണ്‍ ഗതാഗത തടസം സൃഷ്ടിച്ചു നില്‍ക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: റോഡ് വികസനം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തീകരിച്ചെങ്കിലും അതിന്‍റെ പ്രയോജനം ലഭിക്കാതെ നാട്ടുകാര്‍ വലയുന്നു. വലിയ വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാനാവാത്ത തരത്തില്‍ വൈദ്യുതി തൂണ്‍ റോഡിനു മധ്യത്തില്‍ നില്‍ക്കുന്നതാണ് പൊല്ലാപ്പാകുന്നത്. ചേത്തയ്ക്കല്‍-കൂത്താട്ടുകുളം എം.എല്‍.എ റോഡില്‍ വലിയപതാല്‍ ജംങ്ഷനിലാണ് വൈദ്യുതി തൂണ്‍ ഗതാഗത തടസം സൃഷ്ടിച്ചു നില്‍ക്കുന്നത്. പതിനഞ്ച് വര്‍ഷം മുമ്പ് വിവിധ ഗ്രാമീണ റോഡുകള്‍ ഏറ്റെടുത്ത് വീതി കൂട്ടി പുനരുദ്ധരിച്ച റോഡാണിത്. അടുത്ത കാലത്ത് കൂത്താട്ടുകുളം-അച്ചടിപ്പാറ ഭാഗവും ചേത്തയ്ക്കല്‍-പാറേക്കടവ് ഭാഗവും ഉന്നത നിലവാരത്തില്‍ ടാറിംങ് പൂര്‍ത്തിയാക്കിയിരുന്നു. വലിയപതാല്‍ ഉള്‍പ്പെടുന്ന ഭാഗം മൂന്നാം ഘട്ടമായി ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊരു നീക്കവും നിലവില്‍ നടക്കുന്നില്ല.

നിലവില്‍ വലിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള വീതി റോഡിനുണ്ടെങ്കിലും വൈദ്യുതി തൂണുകള്‍ തടസം സൃഷ്ടിക്കുകയാണ്. വളവു തിരിഞ്ഞെത്തുന്ന വലിയ വാഹനങ്ങള്‍ക്ക് ഇവിടെ തിരിയാന്‍ പറ്റില്ല. പത്തോളം സ്കൂള്‍ ബസുകള്‍ നിത്യവും ഇതുവഴി കടന്നു പോകുന്നത് വളരെ ശ്രമപ്പെട്ടാണ്. കെ.എസ്.ആര്‍.ടി.സി അടക്കം രണ്ടു ബസുകള്‍ മുമ്പ് സര്‍വ്വീസ് നടത്തിയിരുന്ന റോഡുകൂടിയാണിത്. ഇവിടെ രൂക്ഷമായ യാത്രാക്ലേശം അനുഭവപ്പെടുന്ന സ്ഥലവുമാണ്. സഞ്ചാരയോഗ്യമായ റോഡ് വന്നിട്ടും അതു പ്രയോജനപ്പെടുത്താന്‍ കഴിയാത്ത ധര്‍മ്മസങ്കടത്തിലാണ് നാട്ടുകാര്‍. നിരവധി പരാതികള്‍ പൊതുമരാമത്തിനും കെ.എസ്.ഇ.ബിക്കും നല്‍കിയിട്ടും ഇതുവരെ നടപടികളൊന്നുമായിട്ടില്ല. വൈദ്യുതി തൂണ്‍ മാറ്റാത്ത പക്ഷം സമരത്തിന് ഒരുങ്ങുവാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...