കോന്നി : തണ്ണിത്തോട് പഞ്ചായത്തിലെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കോന്നി കെഎസ്ഇബിയുമായി സിപി ഐ (എം) തണ്ണിത്തോട്, തേക്കുതോട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചർച്ച നടത്തി. ടച്ചിങ് വെട്ടുന്നതിലെ അപാകതകള്‍ പരിഹരിക്കാൻ കരാറുകരനോട് ഉടൻ ആവശ്യപ്പെടും. നീലിപ്ലാവ് യു ജി കേബിളിലെ (അണ്ടർ ഗ്രൗണ്ട്) പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കും. മരങ്ങൾ മുറിക്കുന്നതിന് മറ്റും ദിവസ വേതനത്തിന് തൊഴിലാളിയെ കണ്ടെത്തും. ഒടിഞ്ഞു വീണ പോസ്റ്റുകൾ അടിയന്തിരമായി പുന:സ്ഥാപിക്കാൻ കരാറുകരാന് നിർദേശം നൽകും.
മറ്റ് അത്യാവശ്യ സഹായങ്ങൾ നൽകികെ എസ് ഇ ബിയെ യെ സഹായിക്കുമെന്നും നേതാക്കള്‍ ഉറപ്പ് നല്‍കി. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ വി സുഭാഷ്, ഏരിയ കമ്മിറ്റി അംഗം പ്രവീൺ പ്രസാദ്, പഞ്ചായത്ത് അംഗം വി വി സത്യൻ, എല്‍ സി അംഗങ്ങൾ എ എസ് അജേഷ്, സ്റ്റെഫിൻ വർഗീസ്, ഇ കെ കൃഷ്ണൻ കുട്ടി, ഡി വൈ എഫ് ഐ ഭാരവാഹികളായ അനുമോൾ, ലേജിൻ വർഗീസ് എന്നിവർ പങ്കെടുത്തു.