പത്തനംതിട്ട : നിരന്തരമായി വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് ജനദ്രോഹ നടപടിയും വഞ്ചനയുമാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. എന്‍. ഷൈലാജ് പറഞ്ഞു. അമിത വൈദ്യുതി നിരക്ക് വര്‍ദ്ധനക്കെതിരെ കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തണ്ണിത്തോട് ഇലക്ട്രിസിറ്റി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്‍റെയും വൈദ്യുതി ബോര്‍ഡിന്‍റെയും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും പാപഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പിണറായി സര്‍ക്കാരിനോട് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് എന്‍. ഷൈലജ് പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ആര്‍. ദേവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കപുറം, ജനറല്‍ സെക്രട്ടറി എലിസബത്ത് അബു, ഡി.സി.സി അംഗം ജെയിംസ് കീക്കരിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വി. അമ്പിളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷാജി സാമുവല്‍, എ. ബഷീര്‍, മണ്ഡലം പ്രസിഡന്‍റുമാരായ ബിജു മാത്യു, ദിലീപ് കുമാര്‍ പൊതിപ്പാട്, രതീഷ് .കെ നായര്‍, ജി.എസ്. സന്തോഷ് കുമാര്‍, ബ്ലോക്ക് ഭാരവാഹികളായ വി.സി. ഗോപിനാഥപിള്ള, വസന്ത് ചിറ്റാര്‍, കെ.വി. സാമുവല്‍, ലിബു മാത്യു, ലില്ലി ബാബു, സന്തോഷ് കല്ലേലി, സി.വി. ശാന്തകുമാര്‍, രവി കണ്ടത്തില്‍, ജോര്‍ജ് യോഹന്നാന്‍, ആര്‍. പ്രകാശ്, അനിയന്‍ തകിടിയില്‍, കോന്നി വിജയകുമാര്‍, ജോയിക്കുട്ടി ചെടിയത്ത്, മീരാന്‍ വടക്കുപുറം, ബെന്നി ഈട്ടിമൂട്ടില്‍, എം.എം. മത്തായി, പൊന്നച്ചന്‍ കടമ്പാട്ട്, പി.എസ്. പ്രീത, സൂസന്‍ കുഞ്ഞുമോന്‍, ജോണ്‍ കിഴക്കേതില്‍, കെ.ആര്‍. ഉഷ, സാംകുട്ടി സാമുവല്‍, സി.ഡി. ശോഭ, ജോബിന്‍ തണ്ണിത്തോട് എന്നിവര്‍ പ്രസംഗിച്ചു.