വൈദ്യുതി നിരക്ക് വര്‍ദ്ധന ജനദ്രോഹ നടപടി : അഡ്വ. എന്‍. ഷൈലാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിരന്തരമായി വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് ജനദ്രോഹ നടപടിയും വഞ്ചനയുമാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. എന്‍. ഷൈലാജ് പറഞ്ഞു. അമിത വൈദ്യുതി നിരക്ക് വര്‍ദ്ധനക്കെതിരെ കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തണ്ണിത്തോട് ഇലക്ട്രിസിറ്റി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്‍റെയും വൈദ്യുതി ബോര്‍ഡിന്‍റെയും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും പാപഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പിണറായി സര്‍ക്കാരിനോട് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് എന്‍. ഷൈലജ് പറഞ്ഞു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ആര്‍. ദേവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കപുറം, ജനറല്‍ സെക്രട്ടറി എലിസബത്ത് അബു, ഡി.സി.സി അംഗം ജെയിംസ് കീക്കരിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വി. അമ്പിളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷാജി സാമുവല്‍, എ. ബഷീര്‍, മണ്ഡലം പ്രസിഡന്‍റുമാരായ ബിജു മാത്യു, ദിലീപ് കുമാര്‍ പൊതിപ്പാട്, രതീഷ് .കെ നായര്‍, ജി.എസ്. സന്തോഷ് കുമാര്‍, ബ്ലോക്ക് ഭാരവാഹികളായ വി.സി. ഗോപിനാഥപിള്ള, വസന്ത് ചിറ്റാര്‍, കെ.വി. സാമുവല്‍, ലിബു മാത്യു, ലില്ലി ബാബു, സന്തോഷ് കല്ലേലി, സി.വി. ശാന്തകുമാര്‍, രവി കണ്ടത്തില്‍, ജോര്‍ജ് യോഹന്നാന്‍, ആര്‍. പ്രകാശ്, അനിയന്‍ തകിടിയില്‍, കോന്നി വിജയകുമാര്‍, ജോയിക്കുട്ടി ചെടിയത്ത്, മീരാന്‍ വടക്കുപുറം, ബെന്നി ഈട്ടിമൂട്ടില്‍, എം.എം. മത്തായി, പൊന്നച്ചന്‍ കടമ്പാട്ട്, പി.എസ്. പ്രീത, സൂസന്‍ കുഞ്ഞുമോന്‍, ജോണ്‍ കിഴക്കേതില്‍, കെ.ആര്‍. ഉഷ, സാംകുട്ടി സാമുവല്‍, സി.ഡി. ശോഭ, ജോബിന്‍ തണ്ണിത്തോട് എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം : സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ല് തിന്ന് പ്രതിഷേധം

0
തിരുവനന്തപുരം : പി എസ് സി നിയമനം നടപ്പാക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച്...

മുന്നറിയിപ്പില്ലാതെ ഡാം തുറന്നു, മഴക്കെടുതി നേരിടുന്നതിൽ അനാസ്ഥ ; പിണറായി വിജയൻ

0
തിരുവനന്തപുരം : മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന്റെ ഭാഗത്ത് കടുത്ത അനാസ്ഥകളുണ്ടായെന്ന് പ്രതിപക്ഷ...

വേങ്ങര – മലപ്പുറം റൂട്ടിലൂടെയുള്ള ഗതാഗത നിയന്ത്രണം 14 വരെ തുടരും ; റെഡ്,...

0
മലപ്പുറം : എടായിപ്പാലത്തെ മണ്ണിടിച്ചിലിനെ തുടർന്ന് വേങ്ങര – മലപ്പുറം റൂട്ടിൽ...

കണ്ണൂരിൽ അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ

0
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പോലീസിന്റെ ​ഗുണ്ടാവേട്ട. ഓപ്പറേഷൻ ​ഗ്രിപ്പ് എന്ന പേരിലാണ്...