മുന്നറിയിപ്പില്ലാതെ ഡാം തുറന്നു, മഴക്കെടുതി നേരിടുന്നതിൽ അനാസ്ഥ ; പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന്റെ ഭാഗത്ത് കടുത്ത അനാസ്ഥകളുണ്ടായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തമുഖത്ത് ജനം പകച്ചുനിൽക്കുകയാണ്. സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന് മുൻകരുതൽ ജാഗ്രത ഉണ്ടായില്ല. ജൂലൈ 31ലെ അതിതീവ്രമഴ ആരംഭിച്ച ഘട്ടത്തിൽ ആവശ്യമായ മുന്നറിയിപ്പോ മുൻകരുതലുകളോ ഉണ്ടായില്ല. വയനാട് തുരങ്കപാത നിർമാണ മേഖലയിലുണ്ടായ ദുരന്തവും അനാസ്ഥയുടെ ഫലമാണ്. അതിതീവ്രമഴയുണ്ടായിട്ടും ചട്ടപ്രകാരമുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചില്ല. മഴ ആരംഭിച്ചതിന് ശേഷമാണ് അലർട്ടുകൾ വന്നത്.

മണ്ണിടിച്ചിൽ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ ഉണ്ടായില്ല. മുന്നറിയിപ്പില്ലാതെയാണ് മൂഴിയാർ ഡാം തുറന്നുവിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് അത്യന്തം നിരാശജനകമായ കാര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരാഴ്ച പിന്നിട്ടിട്ടും കടലിൽ കാണാതായതവരെ കണ്ടെത്തിയിട്ടില്ല. അതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന് അലംഭാവമാണെന്നും അദ്ദേഹം ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...

കരിപ്പൂരിലേക്ക് പുതിയ സർവീസുകളുമായി സലാല എയറും ആകാശയും ; ഒക്ടോബർ 25 മുതൽ തുടങ്ങും

0
കരിപ്പൂർ : സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല...