Wednesday, April 23, 2025 11:15 pm

വൈദ്യുതി നിരക്ക് വർധനവ് ; വിശദീകരണവുമായി കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനവില വിശദീകരണവുമായി കെഎസ്ഇബി. ഗാർഹിക വിഭാഗം ഉപഭോക്താക്കളിൽ പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് നിരക്ക് വർധന ഇല്ലാതെ 1.50 രൂപാ നിരക്കിൽ തുടർന്നും വൈദ്യുതി ലഭ്യമാക്കും. 32,000 ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ 2024 ഡിസംബർ അഞ്ച് മുതൽ പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ് ഉത്തരവ് പ്രകാരം വൈദ്യുതി നിരക്കിൽ നാമമാത്രമായ വർധനവ് മാത്രമാണ് ഉപഭോക്താക്കൾക്ക് ഉണ്ടായിട്ടുള്ളതെന്നാണ് കെഎസ്ഇബി വിശദീകരണം.

ഓരോ വിഭാഗങ്ങൾക്കും വരുന്ന വർധനയെ കുറിച്ചുള്ള കെഎസ്ഇബിയുടെ വിശദീകരണം ഇങ്ങനെ

2024-25 സാമ്പത്തിക വർഷത്തിൽ യൂണിറ്റിന് ശരാശരി 16.94 പൈസയുടെയും 2025-26 വർഷത്തിൽ 12.68 പൈസയുടെയും മാത്രം വർധനവാണ് വരിക. ഗാർഹിക ഉപഭോക്താക്കൾക്ക് 2024-25ൽ 3.56 ശതമാനത്തിൻറെയും 2025-26-ൽ 3.2 ശതമാനത്തിൻറെയും വർധനവാണ് വരുത്തിയിട്ടുള്ളത്. എൽടി വ്യാവസായിക ഉപഭോക്താക്കൾക്കാകട്ടെ 2024-25ൽ 2.31 ശതമാനവും, 2025-26ൽ 1.29 ശതമാനവും ആണ് വർധനവുണ്ടാവുക എച്ച് ടി വ്യാവസായിക ഉപഭോക്താക്കളുടെ പരമാവധി വർധനവ് 1.20 ശതമാനവുമാണ്. ഗാർഹിക വിഭാഗം ഉപഭോക്താക്കളിൽ പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് നിരക്ക് വർധന ഇല്ലാതെ 1.50 രൂപാ നിരക്കിൽ തുടർന്നും വൈദ്യുതി ലഭ്യമാക്കും. 32,000 ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ കാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കിൽ പ്രതിമാസം 100 യൂണിറ്റുവരെയുള്ള ഉപയോഗത്തിന് താരിഫ് വർധന ഇല്ല. ഈ വിഭാഗത്തിൻറെ കണക്റ്റഡ് ലോഡ് പരിധി 1000 വാട്ടിൽ നിന്ന് 2000 വാട്ടായി ഉയർത്തിയിട്ടുമുണ്ട്.

50 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജിൽ അഞ്ചുരൂപയുടെയും, എനർജി ചാർജിൽ 5 പൈസയുടെയും വർധനവാണ് വരുത്തിയിട്ടുള്ളത്. അതായത് ആകെ പ്രതിമാസ വർധനവ് 10 രൂപ മാത്രമാണ്. പ്രതിദിന വർധനവ് 26 പൈസയുമാണ്. ഏകദേശം 26 ലക്ഷം ഗാർഹിക ഉപഭോക്താക്കൾ ആണ് ഈ വിഭാഗത്തിലുള്ളത്. 250 യൂണിറ്റ് വരെ പ്രതിമാസ ഉപയോഗം ഉള്ളവർക്ക് അഞ്ച് മുതൽ 15 രൂപ വരെയാണ് വർധനവ് വരുത്തിയിട്ടുള്ളത്. എനർജി ചാർജിൽ 10 മുതൽ 30 പൈസ വർധനവ് വരുത്തിയിട്ടുണ്ട്. 250 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു ഗാർഹിക ഉപഭോക്താവിനുണ്ടാകുന്ന വർധനവ് 48 രൂപയാണ്. 250 യൂണിറ്റിനു മുകളിൽ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് ToD (ടൈം ഓഫ് ഡേ) ബില്ലിംഗ് സമ്പ്രദായം ഏർപ്പെടുത്തും. ഇവരുടെ പകൽ സമയത്തെ എനർജി ചാർജിൽ 10 ശതമാനം ഇളവ് നൽകും. വീടിനോട് ചേർന്ന് ചെറു വാണിജ്യവ്യവസായ സംരംഭങ്ങൾ (നാനോ യൂണിറ്റ്) നടത്തുന്ന വീട്ടമ്മമാർക്കുൾപ്പെടെ പകൽ വൈദ്യുതി നിരക്ക് കുറയുന്നത് സഹായകരമാകും. അഞ്ച് ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കും.

വാണിജ്യ ഉപഭോക്താക്കൾക്ക് എനർജി ചാർജിൽ വർധനയില്ല. മീറ്റർ വാടകയും വർധിപ്പിച്ചിട്ടില്ല. എൽടി വ്യാവസായിക ഉപഭോക്താക്കൾക്ക് പകൽ സമയത്ത് എനർജി ചാർജിൽ 10 ശതമാനം കുറവ് വരുത്തും. ഈ വിഭാഗം ഉപഭോക്താക്കൾക്ക് താരിഫിൽ വർധനവ് ഉണ്ടാകുമെങ്കിലും, പകൽ സമയത്തെ ToD നിരക്കിൽ ഇളവ് അനുവദിച്ചിട്ടുള്ളതിനാൽ പ്രതിമാസ വൈദ്യുതി ചാർജിൽ കുറവ് വരുമെന്നാണ് കണക്കാക്കപെട്ടിട്ടുള്ളത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാല മോഷണം പതിവാക്കിയ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു

0
ബംഗളുരു: ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ മാല മോഷണം പതിവാക്കിയ സഹോദരങ്ങളെ...

യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടാ‍യ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേരെ മംഗലപുരം...

പിവി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിച്ചു നില്‍ക്കും ; വിഡി സതീശന്‍

0
തിരുവനന്തപുരം: പി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കും. മുന്നണി പ്രവേശനം യു.ഡി.എഫ്...

ഫോണിൽ ഉറക്കെ സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കം ; സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്ന്...

0
മുംബൈ: ഫോണിൽ ഉറക്കെ സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 30 വയസുള്ള സഹപ്രവർത്തകനെ...