സൗദിയിലെ ഇലക്ട്രോണിക് ബില്ലിങ് സംവിധാനവും പരിശോധനയും രണ്ട് ഘട്ടത്തിലൂടെ പൂർത്തിയാക്കും

For full experience, Download our mobile application:
Get it on Google Play

സൗദി : സൗദിയിലെ ഇലക്ട്രോണിക് ബില്ലിങ് സംവിധാനവും പരിശോധനയും രണ്ട് ഘട്ടത്തിലൂടെയാണ് പൂർത്തിയാക്കുകയെന്ന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി. ഡിസംബർ നാലിന് ശേഷം സ്ഥാപനങ്ങളിൽ പരിശോധന നടത്തും. കച്ചവടത്തിലെ ക്രമക്കേടുകളും ബിനാമി ഇടപാടും കണ്ടുപിടിക്കുന്ന വിവര ശേഖരണം 2023ലാണ് തുടങ്ങുക. സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി രണ്ട് പ്രധാന കാര്യങ്ങളാണ് ഇന്ന് വ്യക്തമാക്കിയത്. ഒന്ന് ഡിസംബർ നാലിന് ശേഷം സൗദിയിലെ കച്ചവട സ്ഥാപനങ്ങളിൽ പരിശോധനയുണ്ടാകും.

അന്ന് മുതൽ പേനകൊണ്ടെഴുതുന്ന ഒരു ബില്ലിനും നിയമ സാധുതയുണ്ടാകില്ല. കച്ചവട സ്ഥാപനങ്ങളിൽ ക്യു.ആർ കോഡുള്ള കമ്പ്യൂട്ടർ ബില്ലുകളെ ഉപയോഗിക്കാവൂ. ഇതില്ലാത്ത സ്ഥാപനങ്ങളിൽ അയ്യായിരം റിയാലാണ് പിഴ ചുമത്തുക. ഈ പദ്ധതിയിലെ സുപ്രധാനമായ രണ്ടാം ഘട്ടം 2023ൽ ആണ് ആരംഭിക്കുക. കച്ചവട സ്ഥാപനങ്ങളിലെ ഇടപാടുകൾ പരിശോധിക്കുന്ന രീതിയിയാണിത്. ഓരോ സ്ഥാപനത്തിലേയും ഡാറ്റകൾ ഇതിനായി ഉപയോഗിക്കാം. ബിനാമി സാധ്യതയോ സംശയമോ വന്നാൽ ഇടപാടുകൾ ആഭ്യന്തര, വാണിജ്യ വകുപ്പുകളുടെ സഹായത്തോടെ പരിശോധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസാകും ഇതിനായി ഉപയോഗിക്കുകയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...